കാരന്തൂർ: സുന്നി സ്റ്റുഡന്റസ് ഫെഡറേഷൻ 54-ാം സ്ഥാപകദിനം മർകസ് സെൻട്രൽ ക്യാമ്പസിൽ ആചരിച്ചു. എസ്എസ്എഫ് ഇന്ത്യ ദേശീയ പ്രസിഡന്റും മർകസ് ഡയറക്ടറുമായ സിപി ഉബൈദുല്ല സഖാഫി പതാകയുയർത്തലിന് നേതൃത്വം നൽകി. വിദ്യാർഥി സമൂഹത്തെ ധാർമികമായി ചിട്ടപ്പെടുത്തുന്നതിലും മൂല്യാധിഷ്ഠിത ജനതയെ വാർത്തെടുക്കുന്നതിലും നാളിതുവരെ എസ്എസ്എഫ് നിർവഹിച്ച ദൗത്യങ്ങൾ ചരിത്രത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയകാലത്തെ അഭിമുഖീകരിക്കാനും അതിനാവശ്യമായ അഭിരുചികൾ ആവിഷ്കരിക്കാനും വിദ്യാർഥികൾ ഉത്സാഹിക്കണമെന്നും അദ്ദേഹം ഉണർത്തി. പരിപാടിയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കുചേർന്നു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് സൈഫുദ്ദീൻ ഹാജി, എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷൻ കുഞ്ഞി മുഹമ്മദ് സഖാഫി പറവൂർ, ബശീർ സഖാഫി കൈപ്പുറം, അക്ബർ ബാദുഷ സഖാഫി, അബൂബക്കർ സഖാഫി പന്നൂർ, ജാമിഅ മർകസ് മുദരിസുമാർ, സെൻട്രൽ ഓഫീസ് ജീവനക്കാർ സംബന്ധിച്ചു.
Day: April 30, 2026
രാശിഫലം (30-04-2026 വ്യാഴം)
ചിങ്ങം: ആത്മീയതയോട് കൂടുതൽ താത്‌പര്യം പ്രകടിപ്പിക്കുന്നതാണ്. അതേസമയം, മാനസികാവസ്ഥയും ശാരീരിക ക്ഷമതയും നിരാശപ്പെടുത്തുന്നതാണ്. അനാവശ്യ ചെലവുകളിൽ വർധനവുണ്ടാകാം. എന്തെങ്കിലും നിക്ഷേപം നടത്താൻ ആലോചിച്ചിട്ടുണ്ടെങ്കിൽ ഇന്ന് മികച്ച ദിവസം ആയിരിക്കും. ദീനാനുകമ്പ കാണിക്കുകയാണെങ്കിൽ നഷ്‌ടമായിരിക്കും സംഭവിക്കുക. ആയതിനാൽ വളരെ ശ്രദ്ധാലുവായിരിക്കാൻ ശ്രമിക്കണം. റ്റുള്ളവരുമായി വഴക്കുകൾ, തർക്കങ്ങൾ എന്നിവയിൽ നിന്ന് മാറി നിൽക്കണം. കന്നി: മാനസികമായും ശാരീരികമായും ആശ്വാസം പ്രദാനം ചെയ്യുന്നതായിരിക്കും. തൊഴിൽപരമായി അഭിനന്ദനങ്ങൾ ലഭിക്കുന്നതുകൊണ്ട് ജോലി ചെയ്യാനുള്ള ആവേശം വർധിക്കുന്നതാണ്. സഹപ്രവർത്തകരും സഹായിക്കും. സാമൂഹ്യപരമായി ആത്മാഭിമാനം വർധിക്കുന്നതായിരിക്കും. തുലാം: വിവിധ വിഷയങ്ങളിൽ തീരുമാനമെടുക്കാൻ ബുദ്ധിമുട്ട് തോന്നാം. അനാവശ്യമായ ചെലവുകൾ ഒഴിവാക്കുക. നാവിനെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെടുന്നത് കുടുംബാംഗങ്ങളുമായുള്ള വാദപ്രതിവാദങ്ങളും തർക്കങ്ങളും ഉണ്ടായേക്കാം. അമിത ചെലവ് ഒഴിവാക്കുക. എന്നാൽ ഉച്ചയ്‌ക്ക് ശേഷം അനുകൂലമായിരിക്കും. വൃശ്ചികം: ഈ ദിവസം ശരിക്കും സന്തോഷം നൽകുന്നതായിരിക്കും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരും ഊഷ്‌മളമായ സ്നേഹാന്തരീക്ഷം പകരുന്നതാണ്. പുതിയ ബന്ധുക്കളും പുതിയ സുഹൃത്തുക്കളും ബിസിനസിൽ…
