വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് ലീഡേഴ്‌സ് മീറ്റ്: സ്ത്രീത്വത്തെ അപമാനിക്കുന്നവരെക്കുറിച്ച് തുറന്ന് പറയാൻ തയ്യാറാവണം – വിഎ ഫായിസ

വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച ലീഡേഴ്‌സ് മീറ്റ് സംസ്ഥാന പ്രസിഡണ്ട് വിഎ ഫായിസ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

മലപ്പുറം: സ്ത്രീകൾ അനുഭവിക്കുന്ന നീതിനിഷേധങ്ങളെ കുറിച്ച് തുറന്ന് പറയാൻ അവർ മുന്നോട്ട് വരുന്നില്ല എന്നുള്ളതാണ്, ഹേമ ജസ്റ്റിസ് കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ മനസ്സിലാവുന്നത്. സ്ത്രീകൾ നേരിടുന്ന എന്ത് അപമാനവും ആർജ്ജവത്തോടെ തുറന്ന് പറഞ്ഞ് അതിന് കാരണക്കാരായവരെ നിയമത്തിനു മുന്നിൽ എത്തിക്കാൻ ധൈര്യം കാണിക്കുന്നിടത്താണ് സ്ത്രീ നിലനിൽക്കാൻ അർഹതയുള്ളവളാവുന്നത്. സ്ത്രീകൾ അതിന് തയ്യാറാവണമെന്ന് വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡണ്ട് വിഎ ഫായിസ പറഞ്ഞു. വിമൻ ജസ്റ്റിസ് മൂവ്മെന്റ് ജില്ലാ കമ്മിറ്റി അംഗങ്ങൾക്കും മണ്ഡലം കൺവീനർമാർക്കും സംഘടിപ്പിച്ച ലീഡേർസ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

വിമൻ ജസ്റ്റിസ് മൂവ്മെന്റ്, സംസ്ഥാന കമ്മിറ്റി അംഗം ഇസി ആയിഷ, ജില്ലാ സെക്രട്ടറി ബിന്ദു പരമേശ്വരൻ, റംല മമ്പാട്, മുനീബ് കാരക്കുന്ന്, അമീൻ കാരക്കുന്ന്, അജ്മൽ കെപി തുടങ്ങിയവർ സംസാരിച്ചു.

ജില്ലാ പ്രസിഡന്റ് റജീന വളാഞ്ചേരി അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഷിഫാ ഖാജ സ്വാഗതവും വൈസ് പ്രസിഡന്റ് ഹസീന വഹാബ് നന്ദിയും പറഞ്ഞു.

Leave a Comment

More News