പ്രവാസി വെൽഫയർ സംഘടിപ്പിക്കുന്ന ‘സാഹോദര്യ കാല’ത്തിൻറെ ഭാഗമായി സംസ്ഥാന പ്രസിഡൻറ് ആര്‍ ചന്ദ്രമോഹൻ നയിക്കുന്ന സാഹോദര്യ യാത്രയ്ക്ക് കല്യാശ്ശേരി തളിപ്പറമ്പ് മണ്ഡലം കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നൽകി. മണ്ഡലം പ്രസിഡണ്ട് റസാക്ക് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗം സന നസീം മുഖ്യപ്രഭാഷണം നിർവഹിച്ചു. പ്രാദേശിക കൂട്ടായ്മകളും മറ്റു രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്ത സഹോദര്യ സംഗമത്തിൽ കല്യാശ്ശേരിയിലെ മുട്ടിപ്പാട്ട് ടീമിന് ആദരം നൽകി. ജില്ലാ പ്രസിഡന്റ് മൻസൂർ സമാപനം നിർവഹിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി. സംസ്ഥാന വൈസ് പ്രസിഡണ്ട് അനീസ് മാള, സംസ്ഥാന കമ്മറ്റിയംഗം ലത കൃഷ്ണ തുടങ്ങിയവര്‍ സംബന്ധിച്ചു.
കണ്ണൂർ ജില്ലാ സംയുക്ത മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നല്‍കിയ സ്വീകരണ പരിപാടിയില്‍ കണ്ണൂർ മണ്ഡലം പ്രസിഡണ്ട് ജമീൽ ഫലാഹി അധ്യക്ഷത വഹിച്ചു. പ്രവാസി വെൽഫെയർ സംസ്ഥാന വൈസ് പ്രസിഡൻറ് സാദിഖ് അലി മുഖ്യപ്രഭാഷണം നിർവഹിച്ചു . പ്രവാസത്തിന്റെ പതിറ്റാണ്ടുകൾ എന്ന പേരിൽ വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിച്ച സാഹോദര്യ സംഗമതിൽ വിവിധ കലാപരിപാടികളും അരങ്ങേറി. കണ്ണൂർ ജില്ലയിലെ വിവിധ കൂട്ടായ്മകളുടെ പ്രതിനിധികളും പരിപാടിയിൽ സംബന്ധിച്ചു. തലശ്ശേരി മണ്ഡലം പ്രസിഡന്റ് അഫ്സൽ ഹുസൈൻ സമാപനം നിർവഹിച്ചു. സംസ്ഥാന സെക്രട്ടറി റബീഅ് സമാന്‍, സംസ്ഥാന കമ്മറ്റിയംഗങ്ങളായ അസീം എം.ടി, രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
കാസറഗോഡ് ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണ പരിപാടിയില്‍ പ്രവാസി വെൽഫയർ സംസ്ഥാന വൈസ് പ്രസിഡൻറ് നജ്‌ല നജീബ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ഷബീർ ടി.എം.സി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് അനീസ് മാള, ജനറല്‍ സെക്രട്ടറിമാരായ ഷാഫി മൂഴിക്കല്‍, താസീന്‍ അമീന്‍, സംസ്ഥാന കമ്മറ്റിയംഗം മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ സംബന്ധിച്ചു.
അഭിനയ രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച ലത്തീഫ് വടക്കേകാട്, പഴയകാല ഫുട്ബോൾ താരവും പ്രവാസ ലോകത്തെ കായിക സംഘാറ്റകനുമായ നിസ്താര്‍ പട്ടേല്‍, ജില്ലയില്‍ നിന്ന് ഇക്കഴിഞ്ഞ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ എന്നിവരെ പരിപാടിയോടനുബന്ധിച്ച് ആദരിച്ചു. ലഹരി ദുഷ്യങ്ങൾ വരച്ചു കാണിക്കുന്ന ഏകാഗം, റാഫി നീലേശ്വരത്തിന്റെ ഗാനവിരുന്ന് എന്നിവയും അരങ്ങേറി. ജില്ലാ ഭാരവാഹികൾ ആയ റമീസ്, സിയാദ് അലി, ഫഹദ്, ഷകീൽ, ജമീല, നടുമുറ്റം സെക്രട്ടറി ഫാത്തിമ തസ്‌നീം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഫോട്ടോ: പ്രവാസി വെൽഫയർ സംഘടിപ്പിക്കുന്ന ‘സാഹോദര്യ കാല’ത്തിൻറെ ഭാഗമായി സംസ്ഥാന പ്രസിഡൻറ് ആര്‍ ചന്ദ്രമോഹൻ നയിക്കുന്ന സാഹോദര്യ യാത്രയ്ക്ക് കല്യാശ്ശേരി തളിപ്പറമ്പ് മണ്ഡലം കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ നല്‍കിയ സ്വീകരണം.