ടെക്‌സാസ് കപ്പ് സോക്കർ ടൂർണമെന്റ് : ഓസ്റ്റിൻ സ്‌ട്രൈക്കേഴ്‌സ് വിജയികൾ; എഫ്‌സിസി ഡാളസ് റണ്ണേഴ്‌സ് അപ്പ്

ഡാളസ്: എഫ്‌സിസി ഡാളസ് മലയാളി സോക്കർ ക്ലബ്  സംഘടിപ്പിച്ച  പത്താമത് ടെക്‌സാസ് കപ്പ് (മനോജ് ചാക്കോ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫി) സോക്കർ ടൂർണമെന്റിന്റെ ഓപ്പൺ കാറ്റഗറിയിൽ ഓസ്റ്റിൻ  സ്‌ട്രൈക്കേഴ്‌സ് വിജയികളായി.

അത്യന്തം വാശിയേറിയ ഫൈനല്‍ പോരാട്ടത്തില്‍ ആതിഥേയരായ   എഫ്‌സിസി ഡാളസ് റണ്ണേഴ്‌സ് അപ്പ് ട്രോഫി നേടി.

ഡെന്റണിലുള്ള ക്രോസ്‌ബാർ ഫീൽഡ്‌സിൽ സമാപിച്ച വാശിയേറിയ ടൂർണമെന്റിൽ  അമേരിക്കയിലെ  16 മലയാളി ക്ലബുകൾ പങ്കെടുത്തു.

ഓസ്റ്റിൻ സ്‌ട്രൈക്കേഴ്‌സിന്റെ ഹയാൻ സാദിഖ് മികച്ച കളിക്കാനുള്ള എംവിപി ട്രോഫി നേടി. ടൂർണമെന്റിലെ ടോപ് ഗോൾ സ്കോററായ  റോവൻ(എഫ്സിസി ഡാളസ്) ഗോൾഡൻ ബൂട്ട്  ട്രോഫിക്ക് അർഹനായി. മികച്ച ഡിഫൻഡറായി  എഫ്സിസിയുടെ ജെസ്‌വിനും , മികച്ച ഗോൾകീപ്പറായി ഓസ്റ്റിൻ സ്‌ട്രൈക്കേഴ്‌സിന്റെ  തിമത്തിയും തിരഞ്ഞെടുക്കപ്പെട്ടു ട്രോഫികൾ  കരസ്‌ഥമാക്കി.

ഇതോടൊപ്പം 40 പ്ലസ് കാറ്റഗറിയിലും ടൂർണമെന്റ് നടന്നു. മികച്ച കളി പുറത്തെടുത്ത  ഡാളസ് ഡയനാമോസ് ആണ് 40 പ്ലസ് ചാമ്പ്യർ. ആതിഥേയരായ   എഫ്‌സിസി ഡാളസ് റണ്ണേഴ്‌സ് അപ്പ്  ആയി.

ഡാളസ് ഡയനാമോസിന്റെ പ്രദീപ് എംവിപി ട്രോഫി നേടി.  ബിനു തോമസ് (ഡാളസ് ഡയനാമോസ് , ഗോൾഡൻ ബൂട്ട്), ടൈറ്റസ് (എഫ്സിസി ഡാളസ്, മികച്ച ഡിഫൻഡർ),  പ്രകാശ് (ഡാളസ് ഡയനാമോസ്, മികച്ച  ഗോൾ കീപ്പർ) എന്നിവർ മറ്റു വ്യക്തിഗത ട്രോഫികൾക്കും അർഹരായി.

സ്പോൺസർമാരായ ഡോ. വിന്നി സജി, ഷിനു പുന്നൂസ്,  ഷിജു എബ്രഹാം , ഡോ. മനോജ് എബ്രഹാം, സംഘാടകരായ വിനോദ് ചാക്കോ, പ്രദീപ് ഫിലിപ്പ്, ആശിഷ് തെക്കേടം തുടങ്ങിയവർ ചേർന്ന് വിജയികൾക്കുള്ള ട്രോഫികൾ സമ്മാനിച്ചു.

Leave a Comment

More News