ചിങ്ങം: ഇന്ന് നിങ്ങൾക്ക് ലാഭകരമായ ഒരു ദിവസമാണ്. നിങ്ങളുടെ സുഹൃത്തുക്കൾ ചിന്താശേഷിയുള്ളവരും ഉദാരമനസ്‌കരുമായിരിക്കും. മനോഹരമായ ചില സ്ഥലങ്ങൾ സന്ദർശിക്കാൻ സാധ്യതയുണ്ട്. യാത്ര ചെയ്യാനുള്ള അവസരം ഇല്ലാതാകുന്നത് ശ്രദ്ധിക്കുക.
കന്നി: ഇന്ന് നിങ്ങൾക്ക് ഗുണകരമായ ദിവസമാണ്. നിങ്ങൾ ഈ ദിവസം ആരംഭിക്കുന്ന പദ്ധതികളും സംരംഭങ്ങളും വിജയകരമാകും. തൊഴിലാളികൾക്കും സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും തൊഴിൽപരവും ധനപരവുമായ ഉയര്‍ച്ചകള്‍ പ്രതീക്ഷിക്കാം. കച്ചവടക്കാർക്ക് വൻ നേട്ടമുണ്ടാകും.
തുലാം: കാലങ്ങളായുള്ള നിയമ കുരുക്കില്‍ നിന്നും ഇന്ന് മോചനമുണ്ടാകും. അത് കോടതി മുഖാന്തിരമോ കോടതിക്ക് പുറത്ത് വച്ചുള്ള ഒത്തുതീർപ്പിലോ പരിഹരിക്കും. ഇന്ന് നിങ്ങളുടെ ജോലി വളരെ ലളിതമായിത്തീരും. എന്നാല്‍ മറ്റ് പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കാതിരിക്കാന്‍ ശ്രമിക്കണം.
വൃശ്ചികം: ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമല്ല. അതുകൊണ്ട് പ്രകോപനപരമായ പെരുമാറ്റം വേണ്ട. കാര്യങ്ങൾ പ്രതീക്ഷിച്ചതുപോലെ നടക്കണമെന്നില്ല. പുതിയ നിബന്ധനകളും വ്യവസ്ഥകളും മാറ്റിവയ്ക്കണം. മറ്റുള്ളവരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടരുത്.
ധനു: ഇന്ന് ചില വിവാദങ്ങൾ കേൾക്കാൻ സാധ്യത. അത്തരം കാര്യങ്ങള്‍ ക്ഷമയോട് കൂടി കേൾക്കാനും അവയുടെ ആശയങ്ങളെ ഉൾക്കൊള്ളാനും ശ്രമിക്കണം. കുടുംബത്തില്‍ നിന്നും സന്തോഷ വാര്‍ത്ത കേള്‍ക്കാനിടയുണ്ട്. സുഹൃത്തുക്കളെ കണ്ടുമുട്ടുന്നതിലൂടെ മനസിന് സമാധാനം ലഭിക്കും.
മകരം: ഇന്ന് നിങ്ങള്‍ക്ക് നല്ലൊരു ദിനമല്ല. മാനസികമായും ശാരീരികമായും അസ്വസ്ഥതകള്‍ ഉണ്ടായേക്കാം. ഇന്ന് മറ്റുള്ളവരുമായി മത്സരിക്കേണ്ടി വരും. അതിനാൽ വളരെ ശ്രദ്ധാലുവായിരിക്കുക. എതിരാളികൾ നിങ്ങളെ നശിപ്പിക്കാൻ അവസരം തേടുന്നു. അതുകൊണ്ട് നിങ്ങൾ സമർഥനായിരിക്കുക. നിങ്ങളെ താഴ്ത്താൻ ശ്രമിക്കുന്നവർക്ക് തിരിച്ചടി നൽകുക.
കുംഭം: ഇന്ന് നിങ്ങൾക്ക് അനുകൂല ദിനമാണ്. നല്ല വാർത്തകൾ കേള്‍ക്കാനിടയുണ്ട്. ഇന്ന് നിങ്ങൾക്ക് സന്തോഷം ഉണ്ടാകും. നിങ്ങളുടെ സന്തോഷത്തില്‍ മറ്റുള്ളവരും പങ്ക് ചേരും. സാമ്പത്തിക ചെലവുകളില്‍ സൂക്ഷ്‌മത പാലിക്കണം.
മീനം: ജോലിക്കാർക്ക് ഉത്തമമായ ദിനം. ഓഫിസിലും ജോലിസ്ഥലത്തും നിങ്ങൾക്ക് പ്രതീക്ഷിച്ച ഫലം നേടാനാകും. വിദേശ രാജ്യങ്ങളിൽ ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്നവർക്ക് അവരുടെ സ്വപ്‌നം ഇന്ന് പൂർത്തീകരണത്തിലേക്ക് എത്തും.
മേടം: സൗന്ദര്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുന്ന ദിവസമാണിന്ന്. നിങ്ങളുടെ ചുറ്റുപാടുമുള്ള മനോഹരമായ വസ്‌തുക്കളുമായി ഒരു പുതിയ സംരംഭം തുടങ്ങാന്‍ നിങ്ങള്‍ താത്പര്യപ്പെടും. എന്നാല്‍ തീരുമാനം എടുക്കുക എന്നത് തീര്‍ച്ചയായും ബുദ്ധിമുട്ടായിരിക്കും. സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയും തുറന്ന മനസോടെ പ്രവര്‍ത്തിക്കുകയും ചെയ്യുക.
ഇടവം: ഇന്ന് കുടുംബാംഗങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കുന്നത് നിങ്ങള്‍ക്ക് അനുയോജ്യമായിരിക്കും. ഈ ദിനത്തിലെ നവോന്മേഷവും വിശ്രമവും ഗുണകരമാകും. നിങ്ങള്‍ ആഗ്രഹിക്കുന്ന രുചികരവും മാധുര്യമുള്ളതുമായ വിഭവങ്ങള്‍ ആസ്വദിക്കുവാനും സാഹചര്യമൊരുങ്ങും.
മിഥുനം: ഈ ദിവസം സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. നല്ല ഭക്ഷണവും ആഗ്രഹിച്ച വസ്‌ത്രവും ഇന്ന് ലഭിക്കും. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും കൂടെ ഉല്ലാസ യാത്രക്ക് സാധ്യത. ഇന്ന് നിങ്ങൾ തികഞ്ഞ ആരോഗ്യവാനായിരിക്കും. എന്നാൽ സാമ്പത്തിക ചെലവില്‍ ജാഗ്രത പാലിക്കുക.
കര്‍ക്കടകം: ഇന്ന് നിങ്ങള്‍ക്ക് ഗുണകരമായ ദിനമല്ല. കുടുംബത്തിന്‍റെ പിന്തുണയില്ലായ്‌മ നിങ്ങളെ ബലഹീനനാക്കും. നിങ്ങളുടെ കുട്ടികളും നിങ്ങളെ നിരാശപ്പെടുത്തും. നിങ്ങളുടെ കുടുംബത്തില്‍ കലഹത്തിനും അഭിപ്രായ ഭിന്നതയ്‌ക്കും സാധ്യത. നിങ്ങളുടെ അയൽവാസികളെ സൂക്ഷിക്കുക. സാഹചര്യങ്ങളെ തന്ത്രപൂര്‍വ്വം നേരിടുക.