കൊടകരയില്‍ കുടിയേറ്റ തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടം തകർന്നു വീണു; മൂന്ന് പേര്‍ മരിച്ചു

തൃശൂർ: കൊടകരയിൽ പഴയ കെട്ടിടം തകർന്ന് വീണ്‍= മൂന്ന് കുടിയേറ്റ തൊഴിലാളികൾ മരിച്ചു. വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെയാണ് കെട്ടിടം തകർന്നത്. ബംഗാൾ സ്വദേശികളാണ് മരിച്ചവർ. ഫയർഫോഴ്‌സും പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

കുടിയേറ്റ തൊഴിലാളികൾ താമസിച്ചിരുന്ന ഒരു പഴയ ഇരുനില കെട്ടിടമാണ് തകർന്നുവീണത്. പന്ത്രണ്ട് പേർ കെട്ടിടത്തിൽ താമസിച്ചിരുന്നു. ജോലിക്ക് പോകാൻ ഒരുങ്ങുമ്പോഴാണ് സംഭവം. ഒമ്പത് പേർ രക്ഷപ്പെട്ടു.

ഈ കെട്ടിടത്തിന് നാൽപ്പത് വർഷം പഴക്കമുണ്ടെന്ന് സൂചനയുണ്ട്. ഇപ്പോഴത്തെ ഉടമയുടെ മുത്തച്ഛന്റെ കാലത്ത് ഇഷ്ടികകൾ കൊണ്ടാണ് ഈ കെട്ടിടം നിർമ്മിച്ചത്. കനത്ത മഴയിൽ ഇത് തകർന്നിരിക്കാമെന്ന് സംശയിക്കുന്നു. കെട്ടിടം പൂർണ്ണമായും നിലംപൊത്തി.

Leave a Comment

More News