
ദോഹ: വിശുദ്ധ ഖുർആനെ ജീവിത വിജയത്തിന് വഴികാട്ടിയായി സ്വീകരിച്ചാൽ വിദ്യാലയങ്ങളിൽ നിന്നും പുറത്തുനിന്നും വിവിധ മേഖലകളിൽ നേടുന്ന വിജ്ഞാനം വിദ്യാർത്ഥികളുടെ ഭാവിജീവിതത്തിന് വെളിച്ചമായിത്തീരുമെന്നും ജീവിതത്തിൽ ഗുണപരമായ സ്വാധീനം ചെലുത്താത്ത വിദ്യാഭ്യാസം അപ്രസക്തമാണെന്നും ദോഹ അബർഡീൻ യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്സ് & ഇൻ്റർനാഷനൽ അഫേഴ്സ് ലക്ചറർ ത്വയ്യിബ ഇബ്രാഹിം അഭിപ്രായപ്പെട്ടു. അൽമദ്റസ അൽഇസ് ലാമിയ ശാന്തിനികേതൻ വക്റയിൽ സംഘടിപ്പിച്ച സെക്കണ്ടറി ഫൈനൽ കോൺവക്കേഷൻ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ.
ഈ വർഷം സെക്കണ്ടറി മതപഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. മദ്റസയിൽ നിന്നും ഈ വർഷം 42 വിദ്യാർഥികളാണ് സെക്കണ്ടറി പഠനം പൂർത്തിയാക്കിയത്.
ബിരുദദാന സമ്മേളനത്തിൽ സി.ഐ.സി വൈസ് പ്രസിഡണ്ടും വിദ്യാഭ്യാസ വിങ് തലവനുമായ അർഷദ് ഇ, വിദ്യാഭ്യാസ വിഭാഗം ഡയർക്ടർ മുഈനുദ്ദീൻ, മുൻ അധ്യാപകൻ പി. അബ്ദുല്ല, രക്ഷിതാക്കളെ പ്രതിനിധീകരിച്ച് മുഹമ്മദ് ഷമീം, മുഹമദ് നൗഫൽ, വിദ്യാർഥികളെ പ്രതിനിധീകരിച്ച് നഷ്‌വ ഇബ്രാഹിം എന്നിവർ സംസാരിച്ചു.
പ്രിൻസിപ്പാൾ എം.ടി ആദം അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡണ്ട് അസ്ഹറലി, അർഷദ്, മുഈനുദ്ദീൻ, പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ ബദ്റുദ്ദീൻ, മുഹമദ് സലിം പി.എം, പി. അബ്ദുല്ല, മുഹമ്മദ് സാലിഹ് എന്നിവർ സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. ശുമൈസ് ഖുർആൻ പാരായണവും റിസ കബീർ ഗാനാലാപനവും നടത്തി. സെക്കണ്ടറി വിഭാഗം തലവൻ ജാസിഫ് സ്വാഗതവും പി.പി അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു. സാലിഹ് ശിവപുരം, പി.വി. നിസാർ, നബീൽ ഓമശ്ശേരി, ഹംസ മാസ്റ്റർ, സലീം വാഴക്കാട്, ഡോ. സൽമാൻ, ഫജ്റുദ്ദീൻ, ശബാന മഖ്ബൂൽ, ഉമൈബാൻ ടീച്ചർ, ഷംല ആദം തുടങ്ങിയവർ നേതൃത്വം നൽകി.
