‘നാടിൻറെ നന്മക്ക് നമ്മൾ ഒന്നാവണം’ പ്രവാസി വെൽഫെയർ സാഹോദര്യ കാലത്തിന്റെ ഭാഗമായി സമ്മര്‍ സിംഫണി സംഘടിപ്പിച്ചു. പുതു തലമുറയിലെ സംഗീത പ്രതിഭകളായ ജാസിം ജമാല്‍, മുര്‍ഷിദ് അഹമ്മദ്, നിഹാര എന്നിവരാണ് ഐ.സി.സി അശോക ഹാളില്‍ നിറഞ്ഞ് കവിഞ്ഞ സദസ്സിനു മുന്നില്‍ ലൈവ് ഓര്‍ക്കസ്ട്രയോടെ സംഗീത വിരുന്ന് ഒരുക്കിയത്. 1960 മുതല്‍ ഇങ്ങോട്ടുള്ള ഹിറ്റ് ഗാനങ്ങള്‍ കോര്‍ത്തിണക്കിയൊരുക്കിയ സമ്മര്‍ സിംഫണിയില്‍ പുതിയ കാലത്തെ ന്യൂ ജനറേഷന്റെ പാട്ടുകളും അവതരിപ്പിക്കപ്പെട്ടു.
ഐ.സി.സി പ്രസിഡണ്ട് എ.പി മണികണ്ഠന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രമൊഹന്‍ ആമുഖ പ്രഭാഷണം നടത്തി. ഐ.സി.ബി.എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ, വൈസ് പ്രസിഡണ്ട് റഷീദ് അഹമ്മദ്, ഐ.സി.സി ജനറല്‍ സെക്രട്ടറി അബ്രഹാം ജോസഫ്, മാനേജിംഗ് കമ്മറ്റിയംഗം രവീന്ദ്ര പ്രസാദ്, ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതാക്കളായ വര്‍ക്കി ബോബന്‍, അഡ്വ. ജാഫര്‍ഖാന്‍, ഐ.എസ്.സി മാനേജിംഗ് കമ്മറ്റിയംഗം അസീം എം.ടി. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ സാദിഖലി, നജ്‌ല നജീബ്, അനീസ് മാള അല്‍ ദാന ജനറല്‍ മാനേജര്‍ രാജന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഐ.ബി.പി.സി പ്രസിഡണ്ട് താഹ മുഹമ്മദ്, ഓട്ടോ ഫാസ്റ്റ് ട്രാക് എം.ഡി ഷിയാസ് കൊട്ടാരം, ജനറല്‍ മാനേജര്‍ നിയാസ്, റിയാദ മെഡിക്കല്‍ സെന്റര്‍ മാര്‍ക്കറ്റിംഗ് ഹെഡ് അല്‍താഫ്, അല്‍ ദന സ്വിച്ച് ഗിയര്‍ സി.ഇ.ഒ ഫൈസല്‍ കുന്നത്ത് എന്നിവര്‍ ഗായകര്‍ക്കുള്ള ഉപഹാരങ്ങള്‍ കൈമാറി. പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ അഹമ്മദ് ഷാഫി, കണ്‍വീനര്‍മാരായ മുനീഷ് എ.സി, അബ്ദുല്‍ ഗഫൂര്‍, ഷാഫി മൂഴിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി
Video link: https://we.tl/t-aiPp5epFbE