ഒഡീഷയിൽ ദമ്പതികളെ കാളകളെ പോലെ കെട്ടിയിട്ട് വയലിൽ ഉഴുതുമറിക്കാൻ നിർബന്ധിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ശക്തമായ പ്രതിഷേധം ഉയരുന്നു.
ഒഡീഷയിലെ റായ്ഗഡ് ജില്ലയിലെ കഞ്ചമജിറ ഗ്രാമത്തിൽ മനുഷ്യത്വം മരവിപ്പിക്കുന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ശക്തമായ പ്രതിഷേധവും ഉയര്‍ന്നു. പ്രാദേശിക വിശ്വാസങ്ങൾക്ക് വിരുദ്ധമായി, യുവാവും യുവതിയും പരസ്പരം വിവാഹം കഴിച്ചതാണ് ഗ്രാമവാസികളെ പ്രകോപിപ്പിച്ചത്. അവരെ ശിക്ഷിക്കുന്നതിനായി ഗ്രാമവാസികൾ ദമ്പതികളെ കാളകളെ പോലെ കഴുത്തില്‍ നുകം വെച്ചുകെട്ടി വയലിൽ ഉഴുതുമറിക്കാൻ നിർബന്ധിച്ചു. ഈ അപമാനകരമായ ശിക്ഷയ്ക്കിടെ, രണ്ട് പുരുഷന്മാർ ദമ്പതികളെ വടികൊണ്ട് അടിക്കുകയും ചെയ്തു. ഈ ക്രൂരതയ്‌ക്കെതിരെ സമൂഹത്തിൽ രോഷം ജനിപ്പിക്കുകയും ചെയ്തു. പോലീസ് ഈ വിഷയത്തിൽ അന്വേഷണം ആരംഭിക്കുകയും കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
റായ്ഗഡ് ജില്ലയിലെ കാഞ്ചമജ്ഹിര ഗ്രാമത്തിൽ ഒരു യുവാവും യുവതിയും പരസ്പര സമ്മതത്തോടെ വിവാഹിതരായി. എന്നാല്‍, യുവാവ് യുവതിയുടെ അമ്മായിയുടെ മകനായതിനാൽ ഗ്രാമത്തിലെ ചിലർ ഈ വിവാഹത്തെ അംഗീകരിച്ചില്ല. പ്രാദേശിക ആചാരങ്ങൾ അനുസരിച്ച്, ബന്ധുക്കൾ തമ്മിലുള്ള ഇത്തരത്തിലുള്ള വിവാഹം നിഷിദ്ധമായാണ് കണക്കാക്കപ്പെടുന്നുത് ഇക്കാരണത്താൽ, ചില ഗ്രാമവാസികൾ ഈ ദമ്പതികളോട് ദേഷ്യപ്പെടുകയും അവർക്ക് കഠിനമായ ശിക്ഷ നൽകാൻ തീരുമാനിക്കുകയും ചെയ്തു.
പരസ്യമായ ഈ അപമാനത്തിനും ശാരീരിക ശിക്ഷയ്ക്കും ശേഷം, ദമ്പതികളെ ഗ്രാമത്തിലെ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി, അവിടെ അവർ ചെയ്തതായി ആരോപിക്കപ്പെടുന്ന പാപത്തിൽ നിന്ന് ‘ശുദ്ധീകരിക്കാൻ’ ഒരു ശുദ്ധീകരണ ചടങ്ങും നടത്തി. അത്തരം പ്രവൃത്തികൾ അവർക്കും അവരുടെ വിവാഹത്തിനും മേൽ ചുമത്തിയിരിക്കുന്ന സാമൂഹിക വിലക്കുകൾ ഇല്ലാതാക്കാനാണെന്നാണ് ഗ്രാമവാസികളുടെ അവകാശവാദം.
സംഭവത്തെ അപലപിച്ച പോലീസ് സൂപ്രണ്ട് എസ് സ്വാതി കുമാർ വെള്ളിയാഴ്ച ഇക്കാര്യം അന്വേഷിക്കാൻ ഒരു സംഘം ഗ്രാമം സന്ദർശിച്ചതായി പറഞ്ഞു. “ഞങ്ങൾ വിഷയം ഗൗരവമായി കാണുന്നു, കുറ്റം ചെയ്തവര്‍ ആരായാലും അവര്‍ക്കെതിരെ ഉടൻ കേസ് രജിസ്റ്റർ ചെയ്യും” എന്ന് അദ്ദേഹം പറഞ്ഞു.
