ചിങ്ങം: ഇന്ന് മംഗളകരമായ പല പ്രവർത്തനങ്ങളിലും പങ്കാളികളാകാൻ സാധ്യതയുണ്ട്. തീർഥാടന സ്ഥലങ്ങളിലേയ്ക്കുളള യാത്രയ്ക്കും സാധ്യത. നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കാനായി പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു ദിവസമാണ് ഇന്ന്. വിദേശത്തുള്ള പ്രിയപ്പെട്ടവരുടെ വാർത്തകൾ നിങ്ങൾക്ക് സന്തോഷം നൽകും. നിങ്ങളുടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങൾ മാനസികമായി അസ്വസ്ഥരാകാൻ സാധ്യതയുണ്ട്.
കന്നി: നിങ്ങൾ പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആലോചിക്കുന്നെങ്കിൽ മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കുക. ഇന്ന് ഉചിതമായ ദിവസമല്ല. നിങ്ങളുടെ ശകാരവാക്കുകളെ നിയന്ത്രിച്ചാൽ ചില അസുഖകരമായ സാഹചര്യങ്ങളെ മറികടക്കാൻ സഹായിക്കും. നിങ്ങളുടെ കുടുംബവുമായി ബന്ധപ്പെട്ട തര്‍ക്കം നിങ്ങൾക്ക് ഇന്ന് ദുഃഖമുണ്ടാക്കും.
തുലാം: മുൻപേ ആസൂത്രണം ചെയ്ത പരിപാടികൾ നിശ്ചയിച്ച പോലെ നടക്കും. നിങ്ങളുടെ ശാരീരികവും മാനസികവുമായ ഊർജം മറ്റുള്ളവരിലേക്ക് പകരുക വഴി പരിസരങ്ങളെ ഊർജസ്വലതയോടെ നിലനിർത്താൻ സഹായിക്കുന്നു. മനസിനെ ഹഠാദാകർഷിക്കുന്ന പ്രശസ്തിയും അംഗീകാരവും ലഭിക്കും. കഴിക്കാൻ കൊതിച്ചിരുന്ന പല വിഭവങ്ങളും നിങ്ങൾക്കിന്ന് ലഭിക്കാൻ സാധ്യത.
വൃശ്ചികം: ശാരീരികമായും മാനസികമായും ഊർജസ്വലത അനുഭവപ്പെടാനാകും. അസുഖങ്ങൾ അനാരോഗ്യങ്ങൾ എന്നിവ അനുഭവിക്കുന്ന എല്ലാവരേയും സന്തോഷിപ്പിക്കാനുള്ള സമയമാണിത്. മെച്ചപ്പെട്ട ആരോഗ്യപുരോഗതിയുണ്ടാകും. വ്യക്തമായ സാധ്യതയെയാണ് ഇത് സൂചിപ്പിക്കുന്നത്. നിങ്ങളുടെ സഹപ്രവർത്തകരിൽ നിന്ന് നിങ്ങൾക്ക് സഹകരണവും പിന്തുണയും ലഭിക്കാൻ സാധ്യതയുണ്ട്. മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് വിജയ സാധ്യത.
ധനു: ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് ഇന്നത്തെ ദിവസം സാധ്യതയുണ്ട്. ആരോഗ്യവുമായും കുടുംബവുമായുളള ചിന്തകളെ തുടർന്ന് മനസ് അസ്വസ്ഥമായിരിക്കും. കോപത്തെ നിരീക്ഷിക്കുന്നത് അഭികാമ്യം. ചർച്ചകളിൽ നിന്ന് വിട്ടു നിൽക്കുക. കലയോടും സാഹിത്യത്തോടും താത്പര്യമുണ്ടായേക്കും.
മകരം: സാധാരണയുളള ഊർജസ്വലതയും ആവേശവും ഇന്ന് നിങ്ങൾക്ക് ഉണ്ടാവുകയില്ല. ശാരീരികവും മാനസികവുമായ അസ്വസ്ഥതകൾക്ക് സാധ്യത. ഇന്ന് സന്തോഷവും ആവേശവും താരതമ്യേന കുറവായിരിക്കും. ആയതിനാൽ ചെറിയ തോതിൽ മുഷിപ്പ് അനുഭവപ്പെട്ടേക്കാം.
കുംഭം: ആശങ്കകളെല്ലാം തന്നെ അകന്നു പോയതിനാൽ വളരെയധികം ഉല്ലാസമുളളവരാകും. സുഹൃത്തുക്കളുമായി സന്തോഷം പങ്കിടും. നിങ്ങളുടെ സഹോദരങ്ങളുമായി സമയം ചെലവഴിക്കും. നിങ്ങൾ സന്തോഷദായകമായ യാത്രകൾ സംഘടിപ്പിക്കുന്നതാണ്. നിങ്ങളുടെ എതിരാളികളെ നിങ്ങൾ പരാജയപ്പെടുത്തും.
മീനം: നിങ്ങൾ കണക്കുകൾ സൂക്ഷിക്കുന്നത് നന്നായിരിക്കും. ക്ഷമ എന്നത് ഒരു സദ്ഗുണമാണ്. അത് പതിവായി പ്രയോഗിക്കേണ്ടത് ആവശ്യമാണ്. നിങ്ങളുടെ നാവിനെയും നിയന്ത്രിക്കുക. അതുപോലെ ദേഷ്യത്തേത്തെയും നിയന്ത്രിക്കുക. അല്ലെങ്കിൽ അത് അസ്വാരസ്യങ്ങൾ ഉണ്ടാകുന്നതിന് കാരണമായേക്കാം. പണസംബന്ധമായ കാര്യങ്ങളിൽ ജാഗ്രത പുലർത്തുക. വാദപ്രതിവാദങ്ങളിൽ ഏർപ്പെടുന്നതും അനാവശ്യമായ ചിന്തകളിൽ ഏര്‍പ്പെടുന്നതും ഒഴിവാക്കുക.
മേടം: ഇന്നത്തെ ദിവസം നിങ്ങൾക്ക് വളരെ ഊർജസ്വലമായിരിക്കും. വളരെ ഊർജസ്വലതയോടെ ജോലി ചെയ്യും. ഗൃഹാന്തരീക്ഷം വളരെ മികച്ചതായിരിക്കുകയും ധാരാളം സമയം ഇന്ന് നിങ്ങൾ കുടുംബാംഗങ്ങളുമായി ചെലവഴിക്കും. സമ്മേളനങ്ങളിൽ പങ്കെടുക്കാൻ സാധ്യത.
ഇടവം: ഇന്നത്തെ ദിവസം നിങ്ങൾക്ക് വളരെ മങ്ങിയ ഫലങ്ങളായിരിക്കും പ്രദാനം ചെയ്യുക. നേത്ര രോഗങ്ങളെ കരുതിയിരിക്കുക. ഏറ്റെടുത്ത ദൗത്യങ്ങൾ പൂർത്തീകരിക്കാനാകില്ല. നിങ്ങളുടെ ചെലവുകളെ കുറിച്ച് ഒരു പുനരവലോകനം നടത്തും. നിങ്ങളുടെ കഠിനാധ്വാനം വിജയിക്കും. അപകടം ഉണ്ടാകാനുള്ള സാധ്യതകൾ കാണുന്നുവെന്നതിനാല്‍ നിങ്ങൾ വളരെ ശ്രദ്ധാലുവായിരിക്കണം.
മിഥുനം: ഇന്ന് നിങ്ങൾക്ക് മാനസികവും ശാരീരികവുമായ ആശ്വാസം ലഭിക്കും. തൊഴിൽപരമായി താങ്കളുടെ ജോലി സംബന്ധിച്ച് അഭിനന്ദനങ്ങൾ ലഭിക്കുന്നതുകൊണ്ട് ജോലി ചെയ്യാനുള്ള ആവേശം വർധിക്കുന്നതാണ്. നിങ്ങളുടെ സഹപ്രവർത്തകരും നിങ്ങളെ സഹായിക്കും. സാമൂഹ്യപരമായി താങ്കളുടെ ആത്മാഭിമാനം വർധിക്കുന്നതായിരിക്കും.
കര്‍ക്കിടകം: എല്ലാ ജോലികളും ഇന്ന് വിജയകരമായി പൂർത്തിയാക്കും. ഇന്ന് നിങ്ങളുടെ മേലധികാരികളുമായുള്ള പ്രധാന ചർച്ചകളിൽ നിങ്ങൾ ഭാഗഭാക്കാവുകയും നിങ്ങളുടെ പ്രകടനത്തിൽ അവർ വളരെയേറെ ത്യപ്തരാകും. സ്ഥാനക്കയറ്റത്തിന് സാധ്യത. ഗ്യഹ നിർമാണത്തിനോ പുനർനിർമാണത്തിനോ സാധ്യത.
