മലപ്പുറം: വിമൻ ജസ്റ്റിസ് മൂവ്മെന്റ് സ്ഥാപക ദിനത്തിൽ മലപ്പുറം ജില്ലാ ആസ്ഥാനത്ത് പതാക ഉയർത്തി. ജില്ലാ കമ്മിറ്റിയംഗം അമീന ടി, കോഡൂർ പഞ്ചായത്ത് കൺവീനർമാരായ സുഹ്റ, സഹ്ല, മലപ്പുറം മുനിസിപ്പാലിറ്റി കൺവീനർമാരായ ആമിന പി, ഹഫ്സ ഇ.സി. തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് മലപ്പുറത്ത് ആദിവാസി സമരപ്പന്തൽ സന്ദർശിക്കുകയും മധുരം വിതരണം ചെയ്യുകയും വിമൻ ജസ്റ്റിസ് മൂവ്മെന്റിനെ പരിചയപ്പെടുത്തി സംസാരിക്കുകയും ചെയ്തു. ആദിവാസി ഭൂസമര നായിക ബിന്ദു വൈലാശ്ശേരി, വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി അംഗം മജീദ് ചാലിയാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ആമിന പി നന്ദി പറഞ്ഞു.
More News
-
92,700 മെട്രിക് ടൺ എൽപിജിയുമായി ശിവാലിക്, നന്ദാദേവി കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടന്നു
ഈ കപ്പലുകളിൽ ഏകദേശം 92,700 മെട്രിക് ടൺ എൽപിജി വഹിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഗുജറാത്തിലെ പ്രധാന തുറമുഖങ്ങളിലാണ് ഈ ചരക്ക് ഇറക്കുക,... -
സോഷ്യൽ മീഡിയയിൽ വീഡിയോകൾ പങ്കുവെച്ചതിന് 10 പേരെ അറസ്റ്റ് ചെയ്തു; ഉടൻ വാദം കേൾക്കും
ദുബായ്: സോഷ്യൽ മീഡിയയിൽ തെറ്റിദ്ധരിപ്പിക്കുന്നതും തെറ്റായതുമായ വീഡിയോകൾ പങ്കുവെച്ചതിന് യുഎഇയിൽ പത്ത് പേരെ അറസ്റ്റ് ചെയ്തു. എല്ലാ കുറ്റവാളികളേയും കോടതിയില്‍ ഹാജരാക്കി... -
തിരഞ്ഞെടുപ്പില്‍ ആര് മത്സരിക്കണമെന്ന് തീരുമാനിക്കേണ്ടത് മാധ്യമങ്ങളല്ലെന്ന് വി ഡി സതീശന്
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളെ തീരുമാനിക്കേണ്ടത് മാധ്യമങ്ങളല്ലെന്നും ഓരോ ചാനലിനും അവരുടേതായ സ്ഥാനാർത്ഥികളാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു....

