ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഭാരവാഹികളുടെ സ്ഥാനാരോഹണം ജൂലൈ 27 ഞായറാഴ്ച അടൂരിൽ

എടത്വ ടൗൺ: ലയൺസ് ക്ലബ് ഡിസ്ട്രിക്ട് 318ബി ഭാരവാഹികളുടെ സ്ഥാനാരോഹണം ജൂലൈ 27 ഞായറാഴ്ച 4:00 മണിക്ക് അടൂരിൽ ഗ്രീൻ വാലി കൺവൻഷൻ സെന്ററിൽ നടക്കും.

ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. പിഐഡി: വി. വിജയകുമാർ രാജു സ്ഥാനാരോഹണ ചടങ്ങിന് നേതൃത്വം നല്‍കും. ഡോ. ഏബ്രഹാം മാർ സെറാഫീം മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. എംസിസി: രാജൻ നമ്പൂതിരി മുഖ്യ സന്ദേശം നല്‍കും.

വിന്നി ഫിലിപ്പ് (ഡിസ്ട്രിക്ട് ഗവർണർ), ജേക്കബ് ജോസഫ് (ഫസ്റ്റ് വിഡിജി), മാർട്ടിൻ ഫ്രാന്‍സിസ് (സെക്കന്‍ഡ് വിഡിജി), ജേക്കബ് ജോർജ്ജ് (സെക്രട്ടറി ), പിസി ചാക്കോ (ട്രഷറർ), എം.ആർ.പി പിള്ള (അഡ്മിനിസ്‌ട്രേറ്റര്‍) എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള ക്യാബിനറ്റ് ആണ് ചുമതലയേൽക്കുന്നത്. അടൂർ സേതുവിന്റെ വിവിധ സബ് കമ്മിറ്റികള്‍ നേതൃത്വം നല്‍കുന്നു.

2024- 2025 വർഷത്തെ ഭാരവാഹികളായ ആർ വെങ്കിടാചലം (ഡിസ്ട്രിക്ട് ഗവർണർ ), വി.കെ സജീവ് (സ്രെകട്ടറി ), സുരേഷ് ജയിംസ് വഞ്ചിപ്പാലം (ട്രഷറാർ), പി സി.ചാക്കോ (അഡ്മിനിസ്‌ട്രേറ്റര്‍ ) എന്നിവരുടെ ഭാരവാഹിത്വത്തിന്റെ കാലാവധി ജൂൺ 30ന്
അവസാനിച്ചിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയായ ലയൺസ് ക്ലബ്സ് ഇന്റർനാഷണലിന്റെ ഭാഗമായി നിന്നുകൊണ്ട് സംഘടനയുടെ മുഖമുദ്രയായ സേവനം ലക്ഷ്യമാക്കി സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് എല്ലാവരുടെയും പിന്തുണ ഡിസ്ട്രിക്ട് ഗവർണർ വിന്നി ഫിലിപ്പ് അഭ്യര്‍ത്ഥിച്ചു.

Leave a Comment

More News