‘യുഎസ് വൈസ് പ്രസിഡന്റ് എന്നെ ആവർത്തിച്ച് വിളിച്ചുകൊണ്ടിരുന്നു’; ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് പ്രധാനമന്ത്രി മോദി ലോക്‌സഭയിൽ

ന്യൂഡല്‍ഹി: ലോക്‌സഭയിലെ പ്രസംഗത്തിനിടെ, മെയ് 9 ന് രാത്രി യുഎസ് വൈസ് പ്രസിഡന്റ് പാക്കിസ്താനിൽ നിന്നുള്ള ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിൽ പറഞ്ഞു. ആ സമയത്ത് താന്‍ ഒരു ഒരു സൈനിക യോഗത്തിൽ തിരക്കിലായിരുന്നു, കോൾ എടുത്തില്ല എന്നും, പിന്നീട് യു എസ് വൈസ് പ്രസിഡന്റിനെ വിളിച്ചു. പാക്കിസ്താന്‍ ആക്രമിച്ചാൽ ഇന്ത്യ പൂർണ്ണ ശക്തിയോടെ തിരിച്ചടിക്കുമെന്നും ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും അമേരിക്കയോട് വ്യക്തമായി പറഞ്ഞതായും മോദി വിശദീകരിച്ചു.

ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യൻ സൈന്യം 22 മിനിറ്റിനുള്ളിൽ പാക്കിസ്താനിലെ തീവ്രവാദ ഒളിത്താവളങ്ങൾ നശിപ്പിച്ചു. അതോടൊപ്പം, ഓപ്പറേഷൻ സിന്ദൂരിൽ ലോകം മുഴുവൻ ഇന്ത്യയെ പിന്തുണച്ചുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. എന്നാൽ, പാക്കിസ്താനെ പിന്തുണയ്ക്കുന്ന ചോദ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് മുഴുവൻ രാജ്യത്തെയും ദുർബലപ്പെടുത്തി എന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ സ്വയം പ്രതിരോധത്തിനുള്ള അവകാശത്തെ ലോകം മുഴുവൻ പിന്തുണച്ചതായും പ്രധാനമന്ത്രി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂരിന് മുമ്പോ ശേഷമോ ഒരു ആഗോള നേതാവും ഇന്ത്യയുടെ സൈനിക നടപടി നിർത്താൻ സമ്മർദ്ദം ചെലുത്തിയില്ല. “ആരും നിർത്താൻ പറഞ്ഞില്ല” എന്ന് മോദി പറഞ്ഞു. ഇന്നത്തെ ലോകം ഇന്ത്യയുടെ ശക്തിയും പരമാധികാരവും അംഗീകരിക്കുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു.

ഏപ്രിൽ 22 ന് പഹൽഗാം ആക്രമണത്തിന് ശേഷം, പാക്കിസ്താനിലെ തീവ്രവാദ കേന്ദ്രങ്ങളിൽ ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ ആരംഭിച്ചു, അത് വെറും 22 മിനിറ്റിനുള്ളിൽ പൂർത്തിയാക്കി. നിയുക്ത ലക്ഷ്യങ്ങളെല്ലാം നശിപ്പിച്ച കൃത്യവും പൂർണ്ണമായും വിജയകരവുമായ ഒരു ദൗത്യമായിരുന്നു അത് എന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യൻ സൈന്യം പാക്കിസ്താന്റെ വടക്കൻ, തെക്കൻ ഭാഗങ്ങളിലുള്ള ഭീകരവാദ അനുകൂല വ്യോമതാവളങ്ങളെ ലക്ഷ്യം വച്ചുവെന്ന് മോദി പറഞ്ഞു. ആക്രമണം വളരെ ഫലപ്രദമായിരുന്നു, ഇന്ത്യ ലക്ഷ്യം നേടിയെന്ന് പാക്കിസ്താന്‍ വ്യോമസേനയ്ക്ക് വ്യക്തമായ സൂചന ലഭിച്ചു. ഇന്നും ഈ വ്യോമതാവളങ്ങൾ ‘ഐസിയു’ അവസ്ഥയിലാണ്, അതായത്, ഏതാണ്ട് നിർജ്ജീവമാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷത്തിനെതിരെ, പ്രത്യേകിച്ച് കോൺഗ്രസിനെതിരെ പ്രധാനമന്ത്രി ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചു. ഇന്ത്യ സ്വാശ്രയത്വത്തിലേക്ക് നീങ്ങുമ്പോൾ, കോൺഗ്രസ് പാക്കിസ്താനിൽ നിന്ന് രാഷ്ട്രീയ വിഷയങ്ങൾ ഇറക്കുമതി ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ ചിന്താഗതികളും പ്രസ്താവനകളും പാക്കിസ്താന്റെ കാഴ്ചപ്പാട് ഇന്ത്യയിൽ പ്രചരിപ്പിക്കുന്നതായി തോന്നുന്നുവെന്നും മോദി പറഞ്ഞു.

ഇന്ത്യ ഇനി ഒരു ആക്രമണത്തെയും നിശബ്ദമായി സഹിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രസംഗത്തിൽ വ്യക്തമായ സന്ദേശം നൽകി. അതിർത്തി കടന്നുള്ള ഭീകരതയായാലും രാഷ്ട്രീയ വിമർശനമായാലും ഇന്ത്യയുടെ നയം വ്യക്തമാണ്: പ്രതികരണം നിർണായകമായിരിക്കും. അന്താരാഷ്ട്ര വേദിയിൽ ഇന്ത്യയെ ഇനി ഒറ്റയ്ക്ക് ആക്രമിക്കാന്‍ കഴിയില്ല, ആഭ്യന്തര രാഷ്ട്രീയത്തിലും വിദേശ അജണ്ടയ്ക്ക് സ്ഥാനമില്ലെന്നും പ്രധാന മന്ത്രി പറഞ്ഞു.

Leave a Comment

More News