സി.ബി.എസ്.ഇ അത്‌‌ലറ്റിക് മീറ്റിൽ തിളങ്ങി മെംസ് ഇൻ്റർനാഷണൽ സ്കൂൾ

കുന്ദമംഗലം: കുന്നംകുളത്ത് നടന്ന സി.ബി.എസ്.ഇ ക്ലസ്റ്റർ അത്‌‌ലറ്റിക് മീറ്റിൽ തിളങ്ങി കാരന്തൂർ മെംസ് ഇൻ്റർനാഷണൽ സ്കൂൾ. വിവിധ ഇനങ്ങളിലായി ഒരു സ്വർണവും ഒരു വെള്ളിയും ഉൾപ്പെടെ അഞ്ച് മെഡലുകൾ നേടിയാണ് മെംസ് വിദ്യാർഥികൾ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്.

ഡിസ്കസ് ത്രോ ഇനത്തിൽ മുഹമ്മദ് അസ്ഹരി സ്വർണ മെഡൽ സ്വന്തമാക്കി. ഇരുന്നൂറ് മീറ്റർ ഓട്ടത്തിൽ വെങ്കല മെഡലും നേടി. ഷോട്ട്പുട്ടിൽ  വെള്ളി മെഡലും നാനൂറ് മീറ്റർ ഓട്ടത്തിൽ വെങ്കല മെഡലും നവാസ് അലി കരസ്ഥമാക്കി. ജാവലിൻ ത്രോയിൽ മുസമ്മിൽ ഷബീറിന് വെങ്കല മെഡൽ ലഭിച്ചു.

വിജയികളായ വിദ്യാർഥികൾക്ക് സ്കൂൾ അധികൃതരും മാനേജ്മെൻ്റും ഊഷ്മള സ്വീകരണം നൽകി. ഈ വിജയങ്ങൾ സ്കൂളിന്റെ കായികരംഗത്തെ മികവ് ഒരിക്കൽ കൂടി തെളിയിക്കുന്നതാണെന്ന് പ്രിൻസിപ്പൽ പറഞ്ഞു. കഠിനാധ്വാനത്തിലൂടെയും ചിട്ടയായ പരിശീലനത്തിലൂടെയുമാണ് ഈ നേട്ടം കൈവരിക്കാനായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Comment

More News