അനാഥത്വത്തിൽ നിന്നും പ്രാരാബ്ധങ്ങളുടെ നടുവിൽ ഹരിഷ്മ. മൂന്ന് വയസ്സുള്ളപ്പോഴാണ് ഹരിഷ്മയെ മാതാവ് ഉപേക്ഷിച്ച് പോയത്. ചില ദിവസങ്ങൾക്കു ശേഷം പിതാവും ഉപേക്ഷിച്ച് കടന്ന് കളഞ്ഞു.
പത്ര വാർത്ത വായിച്ചറിഞ്ഞ് ഒരു അനാഥാലയ സ്ഥാപന ഉടമ ഹരിഷ്മയുടെ സംരംക്ഷണം ഏറ്റെടുത്തു. പഠനം പൂർത്തിയാക്കിയതിന് ശേഷം വിവാഹിതയായ ഹരിഷ്മയ്ക്ക് ഒരു പെൺകുഞ്ഞ് പിറന്നു. ജനിച്ച സമയം മുതൽ പലവിധ രോഗങ്ങൾ കുഞ്ഞിനെ അലട്ടികൊണ്ടിരിക്കുന്നു. പഠനത്തിൽ മിടുക്കിയായ വേദത്രയക്ക് 5 വയസ് ഉണ്ടെങ്കിലും 11 കിലോ മാത്രമാണ് ശരീരഭാരം.
കഴിഞ്ഞ ചില മാസങ്ങൾക്ക് മുമ്പ് വേദത്രയയ്ക്ക് മഞ്ഞപ്പിത്തം ബാധിച്ച് ജീവൻ അപകടാവസ്ഥയിലായി. ഇപ്പോൾ വൻകുടലും ചെറുകുടലും പിണഞ്ഞു പോകുന്ന അവസ്ഥയിലായതിനാൽ അടിയന്തിരമായി ശസ്ത്രക്രിയയ്ക്ക് വിധേയമാകണം.
വാടക വീട്ടിൽ കഴിയുന്ന ഹരിഷ്മ ഇപ്പോൾ തൊഴിൽരഹിതയാണ്. തുച്ഛമായ വരുമാനത്തിൽ നിന്നും മകളുടെ ശസ്ത്രക്രിയ നടത്തുവാന്‍ നിവൃത്തിയില്ലാത്ത അവസ്ഥയിലാണ്. ലക്ഷക്കണക്കിന് രൂപ ഇതിനോടകം ചിലവായിക്കഴിഞ്ഞു. ഇനിയും നല്ലൊരു തുക കണ്ടെത്തിയാല്‍ മാത്രമേ ശസ്ത്രക്രിയയിലൂടെ ഈ അഞ്ചു വയസ്സുകാരിയുടെ ജീവന്‍ രക്ഷിക്കാനാകൂ. എറണാകുളം ആസ്റ്റർ മെഡിസിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലാണ് വേദത്രയ (ID No. 300747519).
സുമനസ്സുകളുടെ സഹകരണത്തോടെ വേദത്രയുടെ ജീവൻ രക്ഷിക്കാൻ ഒരുങ്ങുകയാണ് ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ.
തങ്ങളാൽ കഴിയുന്ന സംഭാവനകള്‍ ഹരിഷ്മയുടെ താഴെ കൊടുത്തിരിക്കുന്ന അക്കൗണ്ടിലേക്ക് അടിയന്തിരമായി അയക്കണമെന്ന് പ്രസിഡന്റ് ഡോ. ജോൺസൺ വി ഇടിക്കുള, സെക്രട്ടറി ബിൽബി മാത്യൂ കണ്ടത്തിൽ, സോഷ്യൽ സർവീസ് കൺവീനർ വിൽസൺ ജോസഫ് കടുമത്തിൽ എന്നിവർ അഭ്യര്‍ത്ഥിച്ചു.
HARISHMA K.A
AC.No. 20344025640
IFSC SBIN0070334
Google pay 8606814428
