ദോഹ: ഖത്തറിലെ ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മീഡിയവൺ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് ഫൈസൽ ഹംസക്ക് സെൻറർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) യാത്രയയപ്പ് നൽകി. സി.ഐ.സി ആക്ടിങ് പ്രസിഡണ്ട് അബ്ദുറഹീം പി.പി ഉപഹാരം സമർപ്പിച്ചു.
ആക്ടിംഗ് ജനറൽ സെക്രട്ടറി മുഹമ്മദ് മുസ്തഫ, കേന്ദ്ര സമിതി അംഗങ്ങളായ സുധീർ ടി.കെ, ബഷീർ അഹമ്മദ്, നൗഫൽ പാലേരി എന്നിവർ സംസാരിച്ചു. മൻസൂറയിലെ സി.ഐ.സി ഹാളിൽ നടന്ന ചടങ്ങിൽ സമദ് കൊടിഞ്ഞി, മീഡിയവണ്ണിൻ്റെ ഖത്തറിലെ പുതിയ പ്രതിനിധി മുഹമ്മദ് അബ്ബാസ് തുടങ്ങിയവർ സംബന്ധിച്ചു.
