ഡിട്രോയിറ്റ്: ഡിട്രോയിറ്റ് സെയിന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ പരിശുദ്ധ കന്യകാ മറിയത്തിന്റെ സ്വർഗ്ഗാരോഹണ തിരുനാൾ ആഗസ്റ്റ് 1 വെള്ളിയാഴ്ച ഭക്ത്യാദരപൂര്വ്വം ആഘോഷിച്ചു.
വെള്ളിയാഴ്ച രാവിലെ 7 മണിക്ക് തിരുക്കർമ്മങ്ങൾ ആരംഭിച്ചു. തുടര്ന്ന് തിരുനാൾ കൊടിയേറ്റ്, പരേതരുടെ ഓർമ്മയ്ക്കായി ഇടവക വികാരി റവ. ഫാ. ജോസഫ് തറയ്ക്കൽ വിശുദ്ധ കുർബ്ബാന അർപ്പിച്ചു.
ആഗസ്റ്റ് 2 ശനിയാഴ്ച 5.00 മണിക്ക് തിരുക്കർമ്മങ്ങൾ ആരംഭിച്ചു. ലദീഞ്ഞു, വിശുദ്ധ കുർബ്ബാനയ്ക്ക് റവ. ഫാ. ജോബി പന്നൂറയിൽ OSB മുഖ്യ കാർമികത്വം വഹിക്കുകയും തിരുനാൾ സന്ദേശം നൽകുകയും ചെയ്തു. റവ. ഫാ. ജോസഫ് തറയ്ക്കൽ, റവ. ഫാ. സാബു വെള്ളരിമറ്റത്തിൽ OSB, റവ. ഫാ. ജോസഫ് പുതുപ്പറമ്പിൽ OSB എന്നിവർ സഹ കാർമ്മികരായിരുന്നു.
ദൈവാലയത്തിനു ചുറ്റും നടത്തിയ ജപമാല പ്രദക്ഷിണത്തിൽ ഇടവക ജനം ഭക്തിയോടെ സംബന്ധിച്ചു. തിരുക്കർമ്മങ്ങള്ക്കു ശേഷം കലാസന്ധ്യയും സ്നേഹവിരുന്നും ഉണ്ടായിരുന്നു.
ആഗസ്റ്റ് 3 ഞായറാഴ്ച രാവിലെ 10:30-ന് തിരുക്കർമ്മങ്ങൾ ആരംഭിച്ചു. തിരുനാൾ റാസ്സ കുർബ്ബാനയ്ക്ക് റവ. ഫാ.ജോസെഫ് പുതുപ്പറമ്പിൽ OSB മുഖ്യ കാർമ്മികത്വം വഹിച്ചു റെവ .ഫാ . ജോബി പന്നൂറയിൽ OSB , റെവ .ഫാ .സാബു വെള്ളരിമറ്റത്തിൽ OSB (തിരുനാൾ സന്ദേശം ) റെവ. ഫാ . ജോസെഫ് തറയ്ക്കൽ എന്നിവർ സഹകാർമ്മികത്വം വഹിച്ചു . സെ .മേരീസ് കൊയർ അംഗങ്ങൾ ഗാനശുശ്രൂഷക്കു നേത്രത്വം നൽകി .തുടർന്നു തിരുനാൾ പ്രദക്ഷിണവും നടത്തപ്പെട്ടു . തിരുനാൾ പ്രദക്ഷിണത്തിനു നേത്രുത്വം നൽകിയത് റെവ .ഫാ .ജോയി ചക്കിയാൻ ആയിരുന്നു .മോ ടൗൺ മേളം (Detroit)ടീമിന്റെ ചെണ്ടമേളം പ്രദക്ഷിണത്തിനു മേളക്കൊഴുപ്പേകി .ഇടവക വികാരി റെവ. ഫാ . ജോസെഫ് തറയ്ക്കൽ , കൈക്കാരന്മാരായ സെബാസ്ററ്യൻ വഞ്ചിത്താനത്ത് ,സേവ്യർ തോട്ടത്തിൽ ,പാരീഷ് കൗൺസിൽ അംഗങ്ങളുടെയും ,പ്രെസുദേന്തിമാരായ ജേക്കബ് & ചിന്നമ്മ വേലിയാത്ത് ,ജോയി വെട്ടിക്കാട്ട് ,ബേബി കണ്ണച്ചാൻപറമ്പിൽ ,ജോർജ് & സൂസമ്മ അച്ചിറത്തറെയ്ക്കൽ ,ക്ളാരമ്മ ബേബി വെട്ടിക്കാട്ട് ,സോമൻ & സാലി ചാക്കച്ചേരിൽ , സേവ്യർ & സുജ തോട്ടത്തിൽ ,ഷാജി & സുനു വെട്ടിക്കാട്ട് എന്നിവരൊപ്പം അനേകം ഇടവകാംഗങ്ങളുടെയും നിസ്വാർത്ഥ പരിശ്രമമാണ് തിരുനാൾ ഭക്തിയോടും ആഘോഷത്തോടും നടത്താൻ സാധിച്ചത്.


