ജുബിന്‍ ജോണ്‍സന്‍ ജോര്‍ജിന്റെ (34) സംസ്ക്കാരം വ്യാഴാഴ്ച ന്യൂയോര്‍ക്കില്‍

ന്യൂയോര്‍ക്ക്: ഇക്കഴിഞ്ഞ ദിവസം നോര്‍ത്ത്‌ കരോലിനയില്‍ നിര്യാതനായ ജുബിന്‍ ജോണ്‍സന്‍ ജോര്‍ജിന്റെ (34) സംസ്‌കാരം ഓഗസ്റ്റ്‌ 25 വ്യാഴാഴ്ച ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്റില്‍ നടക്കും. നോര്‍ത്ത്‌ കരോലിനയില്‍ മെഡിക്കല്‍ രംഗത്ത്‌ പ്രവര്‍ത്തിച്ചു വരികയായിരുന്നു ജുബിന്‍.

ദീര്‍ഘ കാലമായി സ്റ്റാറ്റന്‍ ഐലന്‍ഡില്‍ താമസിച്ചു വരുന്ന പത്തനംതിട്ട ഊന്നുകല്‍ പൂക്കോട്ട്‌ കുടുംബാംഗമായ ജോണ്‍സന്‍ ജോര്‍ജ്‌ (ന്യൂയോര്‍ക്ക്‌ സിറ്റി ട്രാന്‍സിറ്റ്‌ അതോറിട്ടി റിട്ട. സൂപ്പര്‍ വൈസര്‍) – ലീലാമ്മ ദമ്പതികളുടെ ഇളയ പുത്രനാണ്‌ ജുബിന്‍. അടൂര്‍ പൂഴിക്കാട്ട്‌ വിളയില്‍ കുടുംബാംഗമാണ്‌ മാതാവ്‌. ബിബിന്‍ ജോണ്‍സന്‍ ജോര്‍ജ്‌ ഏക സഹോദരനും കാലേബ്‌ ജോര്‍ജ്‌ ഏക പുത്രനുമാണ്‌.

ഓഗസ്റ്റ് 25 വ്യാഴാഴ്ച രാവിലെ 8:30 മുതല്‍ 11:30 വരെ സ്റ്റാറ്റന്‍ ഐലന്റ്‌ മാര്‍ത്തോമാ ദേവാലയത്തില്‍ (134 Faber St., Staten Island, New York) പൊതുദര്‍ശനവും ശുശ്രൂഷകളും നടത്തപ്പെടുന്നതാണ്‌. ഇടവക വികാരി റവ. ഫാ. ജോണ്‍സന്‍ പി ഏബ്രഹാം ശുശ്രൂഷകള്‍ക്ക്‌ കാർമികത്വം വഹിക്കും. തുടര്‍ന്ന്‌ ഫെയര്‍വ്യൂ സെമിത്തേരിയില്‍ സംസ്കാരം നടക്കും.

കേരള സമാജം ഓഫ്‌ സ്റ്റാറ്റന്‍ ഐലന്റിന്റെ സജീവ പ്രവര്‍ത്തകനും മുന്‍ പ്രസിഡന്റുമായ ജോയിക്കുട്ടി ജോര്‍ജ് പരേതന്റെ പിതൃ സഹോദരനാണ്‌. ജോബിന്‍ ജോണ്‍സന്‍ ജോര്‍ജിന്റെ ആകസ്മിക വേര്‍പാടില്‍ കേരള സമാജം ഓഫ്‌ സ്റ്റാറ്റന്‍ ഐലന്റ്, സ്റ്റാറ്റന്‍ ഐലന്‍ന്റ്‌ മലയാളി അസ്സോസിയേഷന്‍ തുടങ്ങി ഇതര സാമൂഹ്യ സംഘടനാ നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.

VIEWING AND FUNERAL SERVICE:

The Marthoma Church of Staten Island, 134 Faber St., Staten Island, New York.

Time: 8:30 am – 11:30 am

Burial Service: Fairview Cemetry, 1852 Victory Blvd., Staten Island, New York

Print Friendly, PDF & Email

Leave a Comment

More News