സാന്‍ഫ്രാന്‍സിസ്കോ സെന്‍റ് മേരീസ് പള്ളിയുടെ പ്രധാന പെരുന്നാളായ വിശുദ്ധ ദൈവമാതാവിന്‍റെ വാങ്ങിപ്പ് പെരുന്നാളിന് കൊടിയേറി

സാന്‍ഫ്രാന്‍സിസ്കോ: വിശുദ്ധ കന്യകാ മറിയത്തിന്റെ നാമത്തില്‍ സ്ഥാപിതമായ സാന്‍ഫ്രാന്‍സിസ്കോ സെന്‍റ് മേരീസ് പള്ളിയില്‍ ആണ്ടുതോറും നടത്തിവരാറുള്ള വി. കന്യകാ മറിയത്തിന്റെ വാങ്ങിപ്പ് പെരുന്നാള്‍ ആഗസ്റ്റ് 16, 17 (ശനി, ഞായര്‍) തീയതികളില്‍ പൂര്‍വ്വാധികം ഭംഗിയായി കൊണ്ടാടുന്നു. ഈ വര്‍ഷത്തെ പെരുന്നാളിന്‍റെ കൊടിയേറ്റ് ആഗസ്റ്റ് 10-ാം തീയതി ഞായറാഴ്ച വിശുദ്ധ കുര്‍ബാനാനന്തരം വികാരി റവ. ഫാ. തോമസ് കോര നിര്‍വ്വഹിച്ചു.

മരണപ്പെട്ട് ഗത്സമന്‍ തോട്ടത്തില്‍ അടക്കം ചെയ്യപ്പെട്ട കന്യകാ മറിയത്തിന്റെ ഭൗതിക ശരീരം അവരുടെ പുത്രന്‍റെ കല്പന പ്രകാരം മൂന്നാം ദിവസം മാലാഖമാരാല്‍ ഉയരത്തിലേക്ക് എടുക്കപ്പെട്ടു. അതിന്‍റെ ഓര്‍മ്മപ്പെരുന്നാള്‍ എല്ലാ വര്‍ഷവും ആഗസ്റ്റ് 15-ന് എല്ലാ പള്ളികളിലും ആഘോഷിച്ചു വരുന്നു.

സാന്‍ഫ്രാന്‍സിസ്കോ പള്ളിയില്‍ വെച്ച് നടക്കുന്ന ഈ പെരുന്നാളിലേക്ക് വികാരി റവ. ഫാ. തോമസ് കോര, വൈസ് പ്രസിഡണ്ട് ജോയി ഫിലിപ്പ്, സെക്രട്ടറി റോഷന്‍ ഫിലിപ്പ്, ട്രസ്റ്റി ആന്‍ഡ്രൂ വര്‍ഗീസ്, കമ്മിറ്റി അംഗങ്ങളായ സൗമ്യ സാമുവല്‍, ബിജോയി വര്‍ഗീസ്, ജേക്കബ് ആന്‍ഡ്രൂസ് എന്നിവര്‍ എല്ലാ ഭക്ത വിശ്വാസികളേയും ഹൃദയംഗമായി സ്വാഗതം ചെയ്യുന്നു.

വര്‍ഗീസ് പാലമലയില്‍, അമേരിക്കന്‍ അതിഭദ്രാസന പിആര്‍ഒ

Leave a Comment

More News