കൊല്ലം പ്രവാസി അസ്സോസിയേഷൻ ഇന്ത്യൻ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു

ബഹ്റൈന്‍: കൊല്ലം പ്രവാസി അസ്സോസിയേഷൻ ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ കെ. പി. എ ആസ്ഥാനത്തു വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് ദേശീയ പതാക ഉയർത്തി. വൈകുന്നേരം കെ. പി.എ കലാ-സാഹിത്യ വിഭാഗം സൃഷ്ടിയുടെയും, ചിൽഡ്രൻസ് പാര്‍‌ലമെന്റിന്റെയും നേതൃത്വത്തിൽ കെ.പി.എ ഹാളിൽ വിപുലമായ ആഘോഷം സംഘടിപ്പിച്ചിരുന്നു.

സൃഷ്ടി ജനറൽ കൺവീനർ ജഗത് കൃഷ്ണകുമാർ സ്വാഗതം പറഞ്ഞ ചടങ്ങിന് കെ.പി.എ ജനറൽ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ അദ്ധ്യക്ഷനായിരുന്നു. കെ.പി എ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു. മാധ്യമ പ്രവർത്തകൻ പ്രദീപ് പുറവങ്കര മുഖ്യാതിഥിയായി പങ്കെടുത്തു കൊണ്ട് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.

കെ. പി.എ. ട്രഷറർ മനോജ് ജമാൽ, സെക്രട്ടറിമാരായ അനിൽകുമാർ, രജീഷ് പട്ടാഴി, ചിൽഡ്രൻസ് പാർലമെന്റ് സ്പീക്കർ റെമിഷ പി ലാൽ, കെ.പി. എ സിംഫണി കൺവീനർ സ്മിതീഷ്, ഡാൻസ് കൺവീനർ ബിജു ആർ പിള്ള എന്നിവർ ആശംസകൾ അറിയിച്ചു. ചിൽഡ്രൻസ് പാർലമെന്റ് കോ-ഓർഡിനേറ്റർ ജോസ് മങ്ങാട് നന്ദി അറിയിച്ചു.

തുടർന്ന് കെ.പി എ സിംഫണി അംഗങ്ങളുടെ ഗാനവിരുന്നും, ചിൽഡ്രൻസ്പാർലമെന്റ്, സൃഷ്ടി കലാകാരൻമാർ അവതരിപ്പിച്ച വിവിധ നൃത്ത നൃത്യങ്ങളും, ദേശഭക്തി ഗാനങ്ങളും, പ്രസംഗങ്ങളും ആഘോഷപരിപാടികൾക്ക് മിഴിവേകി.

കെ.പി. എ സിംഫണി സിംഗേഴ്സ് കോ – ഓർഡിനേറ്റർ ഷഹീൻ മഞ്ഞപ്പാറ, റാഫി പരവൂർ, അജിത് പി, ചിൽഡ്രൻസ് പാർലമെന്റ് അംഗങ്ങളായ ദേവിക അനിൽ, അമൃതശ്രീ ബിജു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Comment

More News