വെളിയങ്കോട്: ഉണ്ണി സ്മാരക ഗ്രന്ഥാലയത്തിലേക്ക് എംഎല്‍എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്ന് പുസ്തക വിതരണം നടത്തിക്കൊണ്ട് പൊന്നാനി എംഎല്‍എ പി. നന്ദകുമാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
LSS, USS, SSLC, +2 ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും നേപ്പാളില്‍ വെച്ചു നടന്ന യോഗാ ചാമ്പ്യന്‍ഷിപ് നേടിയ വിദ്യാര്‍ത്ഥിയേയും അനുമോദിച്ച് എംഎല്‍എ ഉപഹാരങ്ങള്‍ നല്കി.
അമേരിക്കന്‍ മലയാളി എഴുത്തുകാരനായ സാം നീലാമ്പളളിയുടെ ‘അലാസ്ക’ പുസ്തക പ്രകാശനം എംഎല്‍എ നിര്‍വ്വഹിച്ചു. തുടര്‍ന്ന് എഴുത്തുകാരനായ അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിനെ അദ്ദേഹം ഉപഹാരം നല്കി ആദരിച്ചു.
സജീഷ് പെരുമുടിശ്ശേരി സ്വാഗതം പറഞ്ഞു. വെളിയങ്കോട് ഗ്രാമപഞ്ചായത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് സെയ്ത് പുഴക്കര അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ പി. പ്രിയ, വായനശാലാ സെക്രട്ടറി, സി.കെ. ബാലന് എന്നിവര്‍ സംസാരിച്ചു. വായനശാലാ ഭാരവാഹി അജയന് നന്ദിയും പറഞ്ഞു.

