സിജി കരിയർ മെന്ററിങ് പ്രോഗ്രാം സംഘടിപ്പിച്ചു

കോഴിക്കോട്: സിജിയുടെ സി ഐഡിയ പ്രോജക്ടിന്റെ ഭാഗമായി മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിൽ നിന്നുമുള്ള വിദ്യാർത്ഥികൾക്കായി കരിയർ മെന്ററിങ് പ്രോഗ്രാം സംഘടിപ്പിച്ചു. നിലവിൽ പ്ലസ്ടുവിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ വിവിധ കരിയർ മേഖലകളെ കുറിച്ച് കൃത്യമായ അവബോധം നൽകുക എന്ന ലക്ഷ്യത്തോടെ ചേവായൂർ സിജി ക്യാമ്പസിൽ വെച്ച് നടന്ന പ്രോഗ്രാമിൽ വിവിധ മേഖലകളിലെ വിദഗ്‌ധരും ഇന്ത്യക്കകത്തും പുറത്തുമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളും പങ്കെടുത്തു.

ഡോ.എ.ബി മൊയ്‌ദീൻ കുട്ടി, ഡോ. ഇസഡ്. എ. അഷ്‌റഫ് , ഹുസ്സൈൻ പി.എ, ഡോ. റിയാസ് അബ്ദുള്ള (യു. കെ) ഡോ. കെ. എ . ആയിഷ സ്വപ്ന (പ്രിൻസിപ്പാൾ, ഫാറൂഖ് കോളേജ്), ഡോ. മുഹമ്മദ് ജാഫർ പാലോട്ട് (സയന്റിസ്റ്റ്, സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ), ഡോ. അനഉൽ കബീർ (പ്രൊഫസ്സർ, എൻ.ഐ.ടി കോഴിക്കോട്), മുഹമ്മദ് ഷിബിൻ (സംരംഭകൻ),സിയാദ്, അഷ്‌റഫ് പെഡേന (ഡയറക്ടർ, സി ഐഡിയ), ഫാത്തിമ മെഹക് ആദം (ഇറാസ്മസ് മുണ്ടൂസ് ഫെല്ലോ), ഡോ. അഞ്ചും ഹുസ്സൈൻ (എയിംസ് ഭോപ്പാൽ), ഫിദ നസ്റിൻ (IISER തിരുപ്പതി), അഞ്ചല ബിൻത് റഫീഖ് (ഹൈദരാബാദ് യൂണിവേഴ്‌സിറ്റി), മുഹമ്മദ് ഷിബിൻ കെ (എൻ.ഐ.ടി, പുതുച്ചെരി), ജസീറ (ഐ.ഐ.ടി ഡൽഹി), സാഫിർ (NISER ഭുവനേശ്വർ), ഫാത്തിമ റൈഹാൻ (NIFT ബാംഗ്ലൂർ), അസ്മ ഭീഗം (ഐ.ഐ.എം), അഖിൽ കൃഷ്ണ (എൻ.ഐ.ഡി, ആസാം), ആഷ്‌ലിൻ (എൻ.ഐ.ടി, കോഴിക്കോട്), നസ്മ നൂർ(ഐ.ഐ.ടി, മുംബൈ), ഫവാസ് (ജാമിയ മില്ലിയ, ഡൽഹി) എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു. സി ഐഡിയ യുടെ വിവിധ സെന്ററുകളിൽ നിന്നുള്ള വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു. പരിപാടിയിൽ കോർഡിനേറ്റർ സഫ നന്ദി പറഞ്ഞു.

Leave a Comment

More News