ഇന്ത്യൻ സ്വാതന്ത്ര്യദിനം: സി.ഐ.സി. സെമിനാർ സംഘടിപ്പിച്ചു

സി .ഐ .സി റയ്യാൻ സോൺ ആക്ടിംഗ് സെക്രട്ടറി മുഹമ്മദ് റഫീഖ് തങ്ങൾ സംസാരിക്കുന്നു

ദോഹ : എഴുപത്തി ഒമ്പതാമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സെൻ്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) റയ്യാൻ സോൺ ഇൻഡസ്ട്രിയൽ ഏരിയ ഘടകങ്ങൾ ഇന്ത്യൻ സ്വാതന്ത്ര്യ സമരം ചരിത്രവും വർത്തമാനവും എന്ന തലക്കെട്ടിൽ സെമിനാർ സംഘടിപ്പിച്ചു.

ഇൻഡസ്ട്രിയൽ ഏരിയ നോർത്ത് യൂണിറ്റ് പ്രസിഡൻ്റ് സയ്യിദ് ഇസ്മായിൽ തങ്ങൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ തനിമ ഖത്തർ അസിസ്റ്റന്റ് ഡയറക്ടർ അനീസ് കൊടിഞ്ഞി വിഷയമവതരിപ്പിച്ചു.

പ്രണാമങ്ങളുടെ പിൻ ബലത്തിൽ മൾട്ടി മീഡിയയുടെ സഹായത്തോടെ സ്വാതന്ത്ര്യ സമരത്തിന്റെ നാൾവഴികളും ചരിത്ര വർത്തമാന യഥാർഥ്യങ്ങളും വിശദമായി അനാവരണം ചെയ്യപ്പെട്ടു.

സി.ഐ.സി. റയ്യാൻ സോൺ ആക്ടിംഗ് സെക്രട്ടറി മുഹമ്മദ്‌ റഫീഖ് തങ്ങൾ സൗത്ത് യൂണിറ്റ് പ്രസിഡൻ്റ് ഹാഷിം എന്നിവർ സംസാരിച്ചു. കെ.കെ. ബഷീർ സ്വാഗതം പറഞ്ഞു.

Leave a Comment

More News