അൽമദ്രസ അൽഇസ്‌ലാമിയ സമ്മർ ക്യാമ്പിന് സമാപനം

ദോഹ (ഖത്തര്‍): വേനലവധിക്കാലം കുട്ടികൾക്ക് ധാർമികതയുടെയും, ക്രിയാത്മകതയുടെയും, വിനോദത്തിന്റെന്റെയും പുതിയ പാഠങ്ങൾ പകർന്നു നൽകി “നൂർ സമ്മർ ക്യാമ്പ് 2025” സമാപിച്ചു.

അൽ മദ്രസ അൽ ഇസ്‌ലാമിയ ഇംഗ്ലീഷ് മീഡിയമാണ് ലിറ്റിൽ ഹീറോസ്, ജൂനിയർ എക്സ്പ്ലോറർ, ശബാബ് നൂർ എന്നീ മൂന്ന് കാറ്റഗറികളിലായി ഒരു മാസം നീണ്ടു നിന്ന ക്യാമ്പ് സംഘടിപ്പിച്ചത്.

ശാന്തി നികേതൻ ഇന്ത്യൻ സ്കൂളിൽ നടന്ന ക്യാമ്പിൽ വിവിധ സെഷനുകളിലായി ജസീം, ഇസ്ഹാഖ്, ഷഹീൻ, ഫാത്തിമ ജസീല, ഷെസ്മിന, ജൗഷിറ, ജാസ്മിൻ, റജീന, സുലേഖ, റുക്‌സാന, സുഫൈറ ബാനു, ഷാഹിദ, സുൽഫ, ഫൈറൂസ് എന്നിവർ കുട്ടികളുമായി സംവദിച്ചു.

ഖുർആൻ പഠനം, ദൈനംദിന പ്രാർത്ഥനകൾ, പബ്ലിക് സ്പീകിങ്, സ്പോർട്സ്, സയൻസ്, ക്രാഫ്റ്റ്, അറബി ഭാഷ പരിചയം, ബീ ബോട്ട് ട്രെയിനിങ്, ഹെൽത്ത്‌, ലൈഫ് ഹാക്ക്സ്, അറബിക് കാലിഗ്രഫി, ചെസ്സ് എന്നിങ്ങനെ വിവിധ വിഷയങ്ങളെ അടിസ്ഥാനക്കിയുള്ളതായിരുന്നു ക്യാമ്പിലെ പരിപാടികൾ. 80 കുട്ടികൾ പങ്കെടുത്ത ക്യാമ്പിന്റെ സമാപന സമ്മേളനം “നൂർ ഫെയർവെൽ ഫിയസ്റ്റ”യുടെ ഉദ്ഘാടനം സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി വൈസ് പ്രസിഡന്റ് ഇ.അർഷദ് നിർവഹിച്ചു. വക്റ ഇംഗ്ലീഷ് മീഡിയം വൈസ് പ്രിൻസിപ്പൽ ജസീർ സാഗർ ആശംസകൾ അർപ്പിച്ചു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ബിൻ ഉമ്രാൻ ഇംഗ്ലീഷ് മദ്രസ വൈസ് പ്രിൻസിപ്പൽ സജ്ന ഫൈസൽ വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദനം നിർവഹിച്ചു. ക്യാമ്പ് കൺവീനർ തസ്‌നീം നന്ദി പറഞ്ഞു. രക്ഷിതാക്കൾ ക്യാമ്പിനെ കുറിച്ച അഭിപ്രായങ്ങൾ പങ്കുവെച്ചു. അഫീഫ, നബാ, രുദൈന, മിൻഹാ, ഫാതിമ ശഹദ്, മെഹറിൻ, അയാ എന്നിവർ പരിപാടി നിയന്ത്രിച്ചു.

Leave a Comment

More News