റീമ പുസ്തകമേള ആരംഭിച്ചു

പുസ്തകമേളയുടെ ഉത്ഘാടനം അഡ്വ: വർഗീസ് മാമ്മൻ നിർവഹിക്കുന്നു. റവ സി.പി മോനായി, സാറാമ്മ ഫ്രാൻസിസ്, റവ. എ.എം. വർഗീസ്, ജയകുമാർ, ജിജി വട്ടശ്ശേരി, തോമസ് കോശി എന്നിവർ സമീപം

തിരുവല്ല: ഒരു മാസം നീണ്ടു നിൽക്കുന്ന 27 മത് റീമപുസ്തകമേള പുഷ്പഗിരി റോഡിലുള്ള റീമബുക്ക് ഹൗസിൽ പത്തനംതിട്ട ജില്ല യു.ഡി. എഫ് ചെയർമാൻ അഡ്വ: വർഗീസ്മാമൻ ഉത്ഘാടനം ചെയ്തു.

റീമ ഡയറക്ടർ റവ: സി.പി.മോനായി അദ്ധ്യക്ഷതവഹിച്ചു. പുസ്തകത്തിൻ്റെ വിൽപ്പന ചർച്ച് ഓഫ് ഗോഡ് ബൂട്ടാൻ ഓവർസീയർ റവ: എ. എം. വർഗീസ് നടത്തി.

തിരുവല്ല മുനിസിപ്പൽ വൈസ് ചെയർമാൻ ജിജി വട്ടശേരി, സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ സാറാമ്മ ഫ്രാൻസിസ്, മുൻ മുൻസിപ്പൽ ചെയർമാൻ ആർ ജയകുമാർ, മർത്തോമ സഭ കൗൺസിൽ മെമ്പർ തോസ് കോശി എന്നിവർ പ്രസംഗിച്ചു. പുസ്തകമേളയിൽ 50% വരെ വിലക്കുറവ് ഏർപ്പെടുത്തിയിട്ടുണ്ട്. ‎

Leave a Comment

More News