വന്യജീവി ആക്രമണം; ശാസത്രീയ പദ്ധതി നടപ്പാക്കണം: കെവി സഫീർഷ

കിഴക്കെ ചാത്തല്ലൂരിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കല്യാണിയമ്മയുടെ കുടുംബത്തെ ജില്ലാ പ്രസിഡണ്ട് കെവി സഫീർഷയുടെ നേതൃത്വത്തിൽ വെൽഫെയർ പാർട്ടി നേതാക്കൾ സന്ദർശിക്കുന്നു

മലപ്പുറം: കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കല്യാണിയമ്മയുടെ കുടുംബത്തെ വെൽഫെയർ പാർട്ടി ജില്ലാ നേതാക്കൾ സന്ദർശിച്ചു. ഒതായി കിഴക്കേ ചാത്തല്ലൂരിൽ കാട്ടാന ആക്രമണത്തിൽ മരണമടഞ്ഞ കല്യാണി അമ്മയുടെ കുടുംബത്തിന് വേണ്ടി അടിയന്തരമായി നഷ്ടപരിഹാരം നൽകുകയും കുടുംബത്തിലെ ഒരു അംഗത്തിന് സർക്കാർ ജോലി നൽകുകയും ചെയ്യണമെന്ന് ജില്ലാ പ്രസിഡണ്ട് സഫീർഷ ആവശ്യപ്പെട്ടു. മനുഷ്യനു നേരെയുള്ള വന്യജീവി ആക്രമണം ഒഴിവാക്കാൻ ശാസ്ത്രീയ പദ്ധതികൾ തയ്യാറാക്കി കൃത്യമായി നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ നിരവധി പദ്ധതികൾ നടപ്പിലാക്കപ്പെടുന്നത് പ്രശ്നങ്ങൾക്കുള്ള പരിഹാരമായിട്ടല്ല; അഴിമതിക്ക് വേണ്ടി മാത്രമാണ്. ഇത്തരം പദ്ധതികളിലെ അഴിമതി അന്വേഷിച്ച് ഉത്തരവാദികളായവരെ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ല സെക്രട്ടറി ബിന്ദു പരമേശ്വരൻ, മണ്ഡലം പ്രസിഡണ്ട് മജീദ് ചാലിയാർ, മണ്ഡലം വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് നേതാക്കൾ കൂടെയുണ്ടായിരുന്നു.

Leave a Comment

More News