ക്വീൻസ് സെന്റ് മേരീസ് എട്ടുനോമ്പാചരണം ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 6 വരെ

ന്യൂയോര്‍ക്ക്: വിശുദ്ധ ദൈവമാതാവിന്‍റെ ജനന പെരുന്നാളിന്‍റെ ക്രമീകരണങ്ങൾ ലോംഗ് ഐലൻഡ് ക്വീൻസ് ഗ്ലെൻ ഓക്സ് സെന്റ് മേരീസ് ദേവാലയം പൂർത്തിയാക്കിയതായി പള്ളി ഭാരവാഹികൾ അറിയിക്കുന്നു.

പള്ളിയുടെ വിലാസം: 262-22 Union Turnpike, Glen Oaks, New York, 11004.

ഓഗസ്റ്റ് 31ന് വൈകുന്നേരം 6 മണിക്ക് പെരുന്നാൾ കൊടിയേറ്റവും, തുടർന്ന് സന്ധ്യാ പ്രാർത്ഥനയും അതിനുശേഷം റവ. ഫാദർ ജേക്കബ് ജോസ് വചന ശുശ്രൂഷകളും നടത്തും.

പെരുന്നാളിനോടനുബന്ധിച്ച് എല്ലാ ദിവസവും വി. കുർബ്ബാനയും വചന ശുശ്രൂഷയും വിവിധ വൈദികരുടെ നേതൃത്വത്തിൽ നടത്തപ്പെടും. രോഗികൾക്കുള്ള പ്രത്യേക പ്രാർത്ഥനകളും എല്ലാ ദിവസവും നടത്തപ്പെടും.

പ്രധാന പെരുന്നാൾ സെപ്റ്റംബർ 6ന് രാവിലെ 9 മണിക്കുള്ള പ്രഭാത നമസ്കാരത്തോടെ ആരംഭിക്കും. വിശുദ്ധ കുർബ്ബാനയും പ്രത്യേക മദ്ധ്യസ്ഥ പ്രാർത്ഥനകൾക്കും ശേഷം ഭക്തിനിർഭരമായ പ്രദക്ഷിണവും സ്നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്.

നിങ്ങളെല്ലാവരെയും പ്രാർത്ഥനപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക്: ഫാ. ഫിലിപ്പ് സക്കറിയ (വികാരി) 516-884-3994, ജിനു ജോൺ (സെക്രട്ടറി) 917-704-9784, ലവിൻ കുര്യാക്കോസ് (ട്രഷറർ) 917-754-5456.

Leave a Comment

More News