കുടുംബശ്രീ ബ്ലോക്ക്തല തൊഴിൽ സംരംഭങ്ങൾ ആരംഭിച്ചു

ഇടുക്കി: കുടുംബശ്രീയുടെ മൈക്രോ എന്റർപ്രൈസ് റിസോഴ്‌സ് സെന്ററിന്റെ (എംഇആർസി) ബ്ലോക്ക് തല ഉദ്ഘാടനം എം എം മണി എംഎൽഎ നിർവഹിച്ചു. ഇടുക്കി നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് പ്രേമി ലാലിച്ചൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. നെടുങ്കണ്ടം ബ്ലോക്കിൽ സംഘടിപ്പിച്ച ചടങ്ങിലാണ് പദ്ധതിയുടെ പ്രഖ്യാപനം നടന്നത്. ദാരിദ്ര്യ നിർമ്മാർജ്ജനവും സംരംഭകത്വവും ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതി ബ്ലോക്ക് തലത്തിൽ ഉപജീവന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.

കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഷിബു ജി പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. സഹകരണബാങ്ക് പ്രസിഡന്റ് ടി.എം. ജോണ്‍ ഓണസദ്യ പോസ്റ്റര്‍ പ്രകാശനം നിര്‍വഹിച്ചു. സംരംഭക തിരഞ്ഞെടുപ്പ് മുതല്‍ ഉല്‍പ്പന്ന വിപണനം വരെ എം.ഇ.ആര്‍.സി യുടെ പ്രവര്‍ത്തനങ്ങളിലൂടെ കുറ്റമറ്റ രീതിയില്‍ നടത്താന്‍ സഹായിക്കും. തൊഴില്‍രഹിതരായ എല്ലാവര്‍ക്കും തൊഴില്‍ എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് വികസനകാര്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു സഹദേവന്‍, പഞ്ചായത്തംഗങ്ങളായ പത്മ അശോകന്‍, മിനി മനോജ് , ജില്ലാ പ്രോഗ്രാം മാനേജര്‍ അരുണ്‍ വി.എ., ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ശ്രീലക്ഷ്മി എം, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ലേഖ ത്യാഗരാജന്‍, എം.ഇ.ആര്‍.സി ചെയര്‍പേഴ്‌സണ്‍ ഡെയ്‌സമ്മ തോമസ് തുടങ്ങി വിവിധ ജനപ്രതിനിധികളും കുടുംബശ്രീ അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു.

പിആര്‍ഡി, കേരള സര്‍ക്കാര്‍

Leave a Comment

More News