മർകസ് റൈഹാൻവാലി നബിദിന വിളംബരം

മർകസ് റൈഹാൻവാലി-ഐ ഷോർ വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന നബിദിന വിളംബരറാലി

കാരന്തൂർ: നബിദിനത്തെ വരവേറ്റ് മർകസ് റൈഹാൻ വാലിയിലെയും ഐ-ഷോർ അക്കാദമിയിലെയും വിദ്യാർഥികൾ സംയുക്തമായി നടത്തിയ ‘ത്വലഅൽ ബദ്റു’  വിളംബര റാലി വർണാഭമായി. ക്യാമ്പസ് മീലാദ് ക്യാമ്പയിൻ ‘അൽ മഹബ്ബ’യുടെ വിഭാഗമായി നടന്ന റാലിയിൽ ദഫ്, സ്‌കൗട്ട്, ഫ്ളവർഷോ ടീമുകൾ അണിനിരന്നു. റൈഹാൻ വാലി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ സിപി സിറാജുദ്ദീൻ സഖാഫി, പ്രിൻസിപ്പൽ മുഹമ്മദ് സഈദ് ശാമിൽ ഇർഫാനി നേതൃത്വം നൽകി.

വിദ്യാർഥി കൂട്ടായ്മകളായ ഹിറ, ഇസ്‌റ, സ്‌മൈൽ ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് റാലി സംഘടിപ്പിച്ചത്. മൗലിദ് പാരായണം, മഹബ്ബാ ബോക്സ്, മിമ്പറുൽ മഹബ്ബ, ബുക്ക് ടെസ്റ്റ്, സ്നേഹ വായന, വിദാഅ റബീഅ തുടങ്ങി വിവിധ പരിപാടികളാണ് ക്യാമ്പയിനിന്റെ ഭാഗമായി നടക്കുക. വിളംബര റാലിയിൽ ഇസ്മാഈൽ മദനി, ഉബൈദുല്ല സഖാഫി, ആശിഖ്  സഖാഫി, മാജിദ് സഖാഫി, ആശിഖ് സഖാഫി അരീക്കോട്, ഖലീൽ സഖാഫി, ഇല്യാസ് സഖാഫി, റാശിദ് സഖാഫി, സഫ്‌വാൻ നൂറാനി, മൊയ്തീൻകുട്ടി സഖാഫി, മുഹമ്മദ് അഹ്സനി, ജാബിർ സിദ്ദീഖി, അൽ അമീൻ, നാദിർ താമരശ്ശേരി, സ്വാദിഖ് അലി പുത്തൂർ, ഹാദി മിഷൽ, സ്വഫ്‌വാൻ താമരശ്ശേരി, അൽ അമീൻ കൊല്ലം തുടങ്ങിയ അധ്യാപകരും വിദ്യാർഥി പ്രതിനിധികളും സംബന്ധിച്ചു.

Leave a Comment

More News