ദുബായ്: ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് പാസ്‌പോർട്ട് അപേക്ഷകൾക്കായി പുതിയ ഫോട്ടോ നിയമങ്ങൾ പുറപ്പെടുവിച്ചു, ഇത് 2025 സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വരും. ഇനി മുതൽ ഇന്ത്യൻ കുടിയേറ്റക്കാർ പാസ്‌പോർട്ടുകൾക്കായി ICAO (ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ) സ്റ്റാൻഡേർഡ് ഫോട്ടോകൾ നൽകേണ്ടിവരും. അതായത് മിക്ക ആളുകളും പുതിയ ഫോട്ടോ എടുക്കേണ്ടി വരും. ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ (MEA) നിർദ്ദേശപ്രകാരമാണ് ഈ മാറ്റം വരുത്തിയത്. ICAO സ്റ്റാൻഡേർഡ് ഫോട്ടോകളുള്ള അപേക്ഷകൾ മാത്രമേ ഇപ്പോൾ സ്വീകരിക്കുകയുള്ളൂ എന്ന് എംബസി വ്യക്തമായി പറഞ്ഞിട്ടുണ്ട്.
പുതിയ ഫോട്ടോ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്:
- കളര്‍ ഫോട്ടോ ആയിരിക്കണം
- വെളുത്ത പശ്ചാത്തലത്തലമായിരിക്കണം
- മുഖം ഫ്രെയിമിന്റെ 80–85% ഭാഗവും ദൃശ്യമായിരിക്കണം
- കണ്ണുകൾ തുറന്നിരിക്കണം
- മുഖം നേരെ മുന്നോട്ട് നോക്കണം
- ഫോട്ടോയിൽ കണ്ണുകളിൽ രോമങ്ങൾ ഉണ്ടാകരുത്
- വായ അടച്ചിരിക്കണം
- മുഖത്ത് നിഴലോ തിളക്കമോ ഉണ്ടാകരുത്
- ചർമ്മത്തിന്റെ നിറം സ്വാഭാവികമായി കാണപ്പെടണം
- ഫോട്ടോ മങ്ങിയതോ എഡിറ്റ് ചെയ്തതോ ആകരുത്
- ഏകദേശം 1.5 മീറ്റർ അകലെ നിന്ന് എടുക്കണം
- കണ്ണട ധരിക്കാൻ പാടില്ല
- മതപരമായ കാരണങ്ങളാൽ തല മറയ്ക്കാം, പക്ഷേ മുഖം മുഴുവൻ വ്യക്തമായി കാണാവുന്നതായിരിക്കണം.
പാസ്‌പോർട്ട് അപേക്ഷാ സേവനങ്ങൾ കൈകാര്യം ചെയ്യുന്ന BLS (BLS ഇന്റർനാഷണൽ) നെയും ഈ നിയമങ്ങളെക്കുറിച്ച് അറിയിച്ചിട്ടുണ്ട്, പക്ഷേ അവരുടെ വെബ്‌സൈറ്റ് ഇപ്പോഴും പഴയ നിയമങ്ങളാണ് കാണിക്കുന്നത്. BLS അതിന്റെ കേന്ദ്രങ്ങളിൽ 30 ദിർഹമിന് ഫോട്ടോ സേവനം നൽകുന്നുണ്ട്. പക്ഷേ നവജാത ശിശുക്കളുടെ ഫോട്ടോ അവിടെ എടുക്കുകയില്ല. അതിനാൽ, ചെറിയ കുട്ടികളുടെ പാസ്‌പോർട്ടുകൾക്ക്, മാതാപിതാക്കൾ അവരുടെ ഫോട്ടോകൾ പുറത്തു നിന്ന് എടുക്കേണ്ടിവരും.
