
മലപ്പുറം: വോട്ട് ബന്ദിയിലൂടെയും വോട്ട് ചോരിയിലൂടെയും ജനാധിപത്യമോഷണമാണ് രാജ്യത്ത് നടക്കുന്നത്. ഇത് മോദി ഭരണത്തെ സംശയത്തിന്റെ നിഴലിലാക്കിയെന്ന് വെൽഫെയർ പാർട്ടി അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. ബീഹാറിൽ 20% മുസ്ലിം ദലിത് വോട്ടർമാരെ വോട്ടർ പട്ടികയിൽ നിന്നും പുറത്താക്കിയും ബോഡ്ഗയിലെ നിദാനി ഗ്രാമത്തിൽ ഒറ്റ വീട്ടുനമ്പറിൽ 947 വോട്ടർമാരെ ചേർത്തതും ഇതിന്റെ തെളിവാണ്. വരാണസിയിലും മഹാദേവപുരത്തും തൃശൂരിലും ഉൾപ്പെടെ നടന്ന വോട്ട് കൊള്ള മോദി ഗവൺമെൻറിനെ സംശയത്തിന്റെ നിഴലിലാക്കിയിട്ടുണ്ട്. വികസന പെരുമഴ തീർത്ത അഞ്ച് വർഷങ്ങൾ എന്ന ശീർഷകത്തിൽ മിനി ഊട്ടിയിൽ സംഘടിപ്പിച്ച വെൽഫെയർ പാർട്ടി ജനപ്രതിനിധികളുടെ ഒത്തുകൂടൽ ഉദ്്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ ജനറൽ സെക്രട്ടറി കൃഷ്ണൻ കുനിയിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് കെവി സഫീർഷ വിഷയാവതരണം നടത്തി. നാസർ കീഴുപറമ്പ്, മുനീബ് കാരക്കുന്ന്, നസീറാ ബാനു, സുഭദ്ര വണ്ടൂർ, നൗഷാദ് ചുള്ളിയൻ, റജീന വളാഞ്ചേരി, പിപി കുഞ്ഞാലി മാസ്റ്റർ എന്നിവർ സംസാരിച്ചു.
ആരിഫ് ചുണ്ടയിൽ, ഷാക്കിർ മോങ്ങം, മഹ്ബൂബൂറഹ്‌മാൻ പൂക്കോട്ടൂർ, ദാനിഷ് മങ്കട എന്നിവർ നേതൃത്വം നൽകി.
രജിത മഞ്ചേരി സ്വാഗതവും സനൽ മോഹൻ നന്ദിയും പറഞ്ഞു.
