ഡാളസ്: ചെങ്ങന്നൂർ പടവുപുരക്കൽ പരേതനായ പി.സി.അലക്സാണ്ടറിൻ്റെ ഭാര്യ സാറാമ്മ അലക്സാണ്ടർ ( 90) ചെങ്ങന്നുരിൽ സ്വവസതിയിൽ നിര്യാതയായി. പരേത തുമ്പമൺ മാമ്പിലാലിൽ വർക്കി സാറിൻ്റെയും ഓമല്ലൂർ ഉഴുവത്ത് മറിയാമ്മയുടെയും മകളാണ്.
മക്കൾ: ചെറിയാൻ അലക്സാണ്ടർ (ബോബി, ഡാളസ്), വർഗ്ഗീസ് അലക്സാണ്ടർ (ജോജി, ഡാളസ്), ഡോ. തോമസ് അലക്സാണ്ടർ (റെജി, അയർലൻ്റ്).
മരുമക്കൾ: ലൈല അലക്സാണ്ടർ, സൂസൻ അലക്സാണ്ടർ, ഡോ. സാലി തോമസ്.
ചെങ്ങന്നൂർ തിട്ടമേൽ മാർത്തോമ്മ സഭാംഗമായ സാറാമ്മ അലക്സാണ്ടറിൻ്റെ സംസ്കാര ശുശ്രഷകൾ പിന്നീട് അറിയിക്കുന്നതാണ്.
വാർത്ത അയച്ചത് : രാജു തരകൻ
