ചിക്കാഗോ സീറോ മലബാർ കത്തിഡ്രൽ ദേവാലയത്തിൽ ദമ്പതി സായാഹ്നം ആഘോഷിക്കുന്നു

ചിക്കാഗോ സീറോ മലബാർ രൂപതാ രൂപികരണത്തോടു കൂടി കത്തിഡ്രൽ ദേവാലയമായി മാറിയ ചിക്കാഗോ സീറോ മലബാർ കത്തീഡ്രൽ ദേവാലയത്തിൻ്റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2025 സെപ്തംബർ 20 ന് വൈകുന്നേരം ദമ്പതി സായാഹ്നമായി ആഘോഷിക്കുന്നു.

“ദൈവം യോജിപ്പച്ചത് മനുഷ്യൻ വേർപെടുത്താതിരിക്കട്ടെ” എന്ന വിവാഹ ഉടമ്പടി, വിശ്വാസത്തിലൂന്നി അഹ്ളാതകരമായി ജീവിച്ച് ആ ഉടമ്പടി പുനർജ്ജീവിപ്പിക്കുക എന്നതാണ് ഈ വിവാഹത്തിൻ്റെ റിന്യൂവലിലൂടെ ലക്ഷ്യം വയ്ക്കുന്നത്. സെപ്തംബർ 20 ന് വൈകുന്നേരം 5.00 മണിക്ക് കത്തിഡ്രൽ ദേവലായത്തിൽ രൂപതാദ്ധ്യക്ഷൻ മാർ ജോയി ആലപ്പാട്ടിൻ്റെയും,പ്രധമ രൂപതാദ്ധൃക്ഷൻ മാർ ജേക്കബ് അങ്ങാടിയത്തിൻ്റെയും കത്തിഡ്രൽ വികാരി റവ: ഫാ: തോമസ് കടുകപ്പള്ളിയുടെയും കത്തിഡ്രൽ പള്ളിയിലേയും രൂപതാ കേന്ദ്രത്തിലെ മറ്റു വൈദികരുടെയും ഒപ്പം ദിവ്യ ബലി അർപ്പിച്ച് ദമ്പതികളെ ആശിർവദിച്ച് അനുഗ്രഹം നൽകുന്നതാണ്.

വിശുദ്ധ കുർബ്ബാനയ്ക്കും മറ്റു പ്രാർത്തനകൾക്കും ശേഷം ദമ്പതികൾക്കൊപ്പം ബിഷപ്പുമാരും വൈദികരുമൊപ്പമുള്ള വിരുന്നും ഒരിക്കിയിരിക്കുന്നു. ആഘോഷത്തിലുപരി വിശ്വാസം,വിനോദം,കരുണ, സഹാനുഭൂതി എന്നിവയിലൂന്നിയുള്ള ചില മത്സരങ്ങളിൽ നിന്ന് ബെസ്റ്റ് ദമ്പതികളെ തിരഞ്ഞെടുക്കുകയും ഒരു സ്വർണ്ണ നാണയം സമ്മാനമായി നൽകുന്നതുമാണ്. ഇടവകയിലെ എല്ലാ ദമ്പതിമാരേയും ഈ ചടങ്ങിലേക്ക് രജിഷ്ട്രേഷൻ മൂലം ക്ഷണിക്കുന്നു.

രജിഷ്ട്രേഷൻ ലിങ്ക്: https://tinyurl.com/syrocouplesrenewal

Leave a Comment

More News