രാശിഫലം (03-09-2025 ബുധന്‍)

ചിങ്ങം: നിങ്ങൾക്കിന്ന് പൊതുവില്‍ ഒരു ഭാഗ്യദിവസമായിരിക്കും‍. കോപം നിയന്ത്രിക്കുന്നത് മറ്റ് പ്രധാനകാര്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് സഹായിക്കും. ഇത് ആരോഗ്യത്തിനും നല്ലതാണ്. കായിക, കലാസാംസ്‌ക്കാരിക കാര്യങ്ങള്‍ എന്നിവ പോലെ നിങ്ങള്‍ ഇഷ്‌ടപ്പെടുന്ന മേഖലയിലൊക്കെ പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ താല്‍പര്യപ്പെടും. വിദ്യാര്‍ഥികള്‍ക്ക് അവര്‍ തെരഞ്ഞെടുത്ത പഠനവിഷയത്തില്‍ മികവ് കാണിക്കാന്‍ കഴിയും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ബന്ധം ദൃഢമാകും.

കന്നി: ഇന്ന് നിങ്ങള്‍ക്ക് അത്ര മെച്ചപ്പെട്ട ദിവസമായിരിക്കില്ല‍. അലസതയും ഉദാസീനതയും പൊതുവായ ആരോഗ്യക്കുറവും ഇന്ന് നിങ്ങളെ അലട്ടുന്നതിനാൽ ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വരും. അനിയന്ത്രിതമായ ചില കാരണങ്ങളാല്‍ ഇന്ന് നിങ്ങൾ ഉല്‍ക്കണ്‌ഠാകുലരായേക്കാം. പ്രിയപ്പെട്ടയാളുമായുള്ള വാക്കുതർക്കം, പങ്കാളിയുമായുള്ള സൗന്ദര്യപ്പിണക്കം, അപമാനം, അമ്മയുടെ ആരോഗ്യത്തെ പറ്റിയുള്ള ആശങ്ക എന്നിവ ഇന്ന് നിങ്ങളനുഭവിക്കുന്ന സ്വൈര്യക്കേടിന് കാരണമായേക്കാം. വസ്‌തു സംബന്ധമായ പ്രശ്‌നങ്ങളിലോ നിയമപരമായ കാര്യങ്ങളിലോ തിടുക്കത്തില്‍ തീരുമാനമെടുക്കുന്നത് ഒഴിവാക്കുക.

തുലാം: ഇന്ന് ഏതെങ്കിലും മതപരമായ സ്ഥലം സന്ദര്‍ശിക്കുവാൻ ഇടയുണ്ട്. നിങ്ങൾക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളെല്ലാം പ്രസന്നവും ഉല്ലാസഭരിതവുമായി അനുഭവപ്പെടും. കുടുംബബന്ധങ്ങളിലെ സന്തോഷവും നിലനിർത്താൻ ശ്രമിക്കും. ഇത് നിങ്ങള്‍ക്ക് ആത്മവിശ്വാസം പകരുന്നതാണ്. മറ്റുള്ളവരുടെ ഉപദേശത്തിനായി സമീപിക്കാനും സാധ്യതയുണ്ട്.

വൃശ്ചികം: ഇന്ന് വീട്ടിലെ അവസ്ഥകൾ കുറച്ച് പരിതാപകരമാകാം. ഒരു നിസാര പ്രശ്‌നത്തിന്‍റെ പേരില്‍ പോലും കുടുംബാംഗങ്ങള്‍ കലഹമുണ്ടാക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ അന്തമില്ലാത്ത സ്വഭാവം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കും. നിങ്ങളുടെ വാക്കുകൾ മറ്റുള്ളവരെ വേദനിപ്പിച്ചേക്കാം. എന്നാൽ നിങ്ങൾ അതിൽ ഖേദിക്കുകയും ചെയ്യും. അതുകൊണ്ട് പലതും ക്ഷമിക്കുന്നതായിരിക്കും ഇന്നേ ദിവസത്തിൽ നല്ലത്. നിങ്ങളുടെ മികച്ച പ്രവര്‍ത്തനത്തെ തളർത്തുന്ന തരത്തിലുള്ള ചിന്തകൾ ഉണ്ടാക്കാതെ ഇരിക്കുക. അല്ലാത്തപക്ഷം നിങ്ങളുടെ ആരോഗ്യത്തെ അത് പ്രതികൂലമായി ബാധിക്കും. വിദ്യാര്‍ഥികള്‍ക്ക് ഇന്ന് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നതാണ്.

ധനു: നിങ്ങളുടെ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടേയും പ്രധാന ആവശ്യങ്ങള്‍ ഇന്ന് നിങ്ങൾ നിറവേറ്റിക്കൊടുക്കേണ്ടതായി വരും. വീട്ടിൽ സുഹൃത്തുക്കളും മറ്റും വിരുന്നു വരുന്നതിന് സാധ്യത ഉണ്ട്. പങ്കാളിയുമായുള്ള ബന്ധം വളരെ സമാധാനപരമായിരിക്കും.

മകരം: ഇന്ന് നിങ്ങൾ ചെയ്യുന്ന ഓരോ കാര്യത്തിലും ശ്രദ്ധ ഉണ്ടായിരിക്കണം. തൊഴില്‍ രംഗത്ത് ആവശ്യമായ സഹായം ലഭിക്കും. വരുമാനത്തില്‍കവിഞ്ഞ ചെലവുണ്ടാകാം. മതപരവും സാമൂഹ്യപരവുമായ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാകുന്നത് ചെലവുകള്‍ വർധിപ്പിക്കും. ആരോഗ്യപ്രശ്‍നങ്ങള്‍ നിങ്ങളെ അസ്വസ്ഥനാക്കിയേക്കാം. പുത്രന്മാരുമായോ ബന്ധുക്കളുമായോ കലഹമുണ്ടാകാം. ഇന്ന് പല സാഹചര്യത്തിലും നിങ്ങൾക്ക് കഠിനാദ്ധ്വാനം തന്നെ വേണ്ടിവരും. ഉല്‍കണ്‌ഠ ബുദ്ധിമുട്ടിച്ചേക്കാം. അപകട സാധ്യതയുള്ളതിനാല്‍ ഒന്ന് കരുതിയിരിക്കുന്നത് നല്ലതായിരിക്കും.

കുംഭം: പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ ഇന്ന് ഉത്തമദിവസമാണ്. സർക്കാർ ജോലിയായാലും ബിസിനസായാലും ഇന്ന് നിങ്ങള്‍ തൊഴിലില്‍ നേട്ടമുണ്ടാക്കും. നിങ്ങൾ പുതിയ ദൗത്യങ്ങളേറ്റെടുക്കും. സമൂഹത്തില്‍ നിങ്ങളുടെ പ്രശസ്‌തി വര്‍ധിക്കാനിടയാകും. ഭാര്യയില്‍നിന്നും മക്കളില്‍നിന്നും നല്ല വാര്‍ത്തകള്‍ വന്നുചേരും. വിവാഹാലോചനകള്‍ക്ക് നല്ലദിവസം. യാത്രകൾക്കും സാധ്യത കാണുന്നുണ്ട്.

മീനം: ഇന്ന് നിങ്ങളിൽ അശുഭാപ്‌തിചിന്തകൾ വരാനുള്ള സാധ്യത കൂടുതലാണ്. നിങ്ങളുടെ ദൃഢനിശ്ചയം എന്താണോ അത് നിലനിർത്താൻ ശ്രമിക്കേണ്ടതാണ്. നിങ്ങളെത്തന്നെ തിരിച്ചറിയുന്നതിനും സ്വയം ഒരു അവബോദധം സൃഷ്‌ടിച്ചെടുക്കുന്നതിനും ശ്രമിക്കേണ്ടതാണ്.

മേടം: നിങ്ങളുടെ ശ്രദ്ധ വീട്ടിലും ജോലിസ്ഥലത്തും മാറിമാറി വരുന്നതിനാൽ ആശയക്കുഴപ്പത്തിൽ എത്തിപ്പെടാൻ സാധ്യതയുണ്ട്. വൈകുന്നേരത്തോടെ സന്തോഷവാർത്തകൾ കടന്നുവരും. നിങ്ങൾക്ക് സന്തോഷം അനുഭവപ്പെടും. നിങ്ങൾ പ്രശസ്‌തി ആഗ്രഹിക്കുന്ന ആളാണെങ്കിൽ അത് വന്നു ചേരുന്നതിനുള്ള വഴികൾ മുന്നിൽ തെളിയുന്നതാണ്.

ഇടവം: നിങ്ങളുടെ ആരോഗ്യത്തിനും ഉയർച്ചക്കും വേണ്ടി സമയം ചിലവഴിക്കും. എന്തെങ്കിലും കാര്യത്തിൽ നിങ്ങൾ ആഗ്രഹിക്കുന്ന തരത്തിലുള്ള ഫലം വന്നു ചേരാം. എന്നാലിത് നിങ്ങൾ വിചാരിച്ചതിലും മികച്ച നേട്ടമായിരിക്കും.

മിഥുനം: ഇന്ന് നിങ്ങള്‍ക്ക് സന്തോഷവും ഉല്ലാസവും നിറഞ്ഞ ഒരു ദിവസമായിരിക്കും. സമൂഹത്തില്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഇടയില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ആദരവും പ്രശസ്‌തിയും വര്‍ദ്ധിക്കും. കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം ഒരു യാത്ര പോയെന്നിരിക്കാം. ശാരീരികവും മാനസികവുമായ ആരോഗ്യം ഇന്ന് മികച്ച രീതിയിലായിരിക്കും. നിങ്ങളുടെ അഭിരുചിക്കിണങ്ങിയ സന്ദർശനങ്ങൾക്ക് സാധ്യത കാണുന്നു. ഇഷ്‌ടഭക്ഷണം കഴിക്കുന്നതിനും അവസരം കിട്ടും.

കര്‍ക്കിടകം: വ്യാപാരവും ബിസിനസും ചെയ്യുന്നവർക്കിന്ന് ഒരു ഭാഗ്യദിവസമാണ്. സുഹൃത്തുക്കളില്‍നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും ഒരുപോലെ നിങ്ങള്‍ക്ക് സഹായസഹകരണങ്ങള്‍ ലഭിക്കും. നിങ്ങളുടെ ജോലിയുടെയും സേവനത്തിൻ്റെയും മികവില്‍ മേലധികാരികളുടെ മതിപ്പ് ലഭിക്കും. പ്രിയപ്പെട്ടവരോടൊപ്പം സന്തോഷകരമായി സമയം ചെലവിടാന്‍ അവസരമുണ്ടാകും. കലാപരമായ കാര്യങ്ങള്‍ക്ക് പണം ചെലവഴിക്കും.

Leave a Comment

More News