ബിഹാർ പോസ്റ്റ് വിവാദം: വി ടി ബൽറാമിനെ ഐടി സെല്ലിൽ നിന്ന് പുറത്താക്കി

തിരുവനന്തപുരം: കേരള കോൺഗ്രസിന്റെ എക്‌സ് അക്കൗണ്ടിൽ നിന്ന് ബീഹാറിനെതിരെ വന്ന ഒരു പോസ്റ്റ് വലിയ വിവാദം സൃഷ്ടിച്ചു. ബിഹാറും ബീഡിയും ഒന്നാണെന്ന് സൂചിപ്പിക്കുന്ന പോസ്റ്റിന് പിന്നാലെ, ഇന്ത്യ സഖ്യത്തിൽ നിന്ന് കടുത്ത വിമർശനം ഉയർന്നു. വിവാദത്തിന് ശേഷം, കേരള കോൺഗ്രസിന്റെ എക്‌സ് അക്കൗണ്ട് പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ക്ഷമാപണം നടത്തുകയും ചെയ്തു.

പോസ്റ്റ് വിവാദമാകുകയും ക്ഷമാപണം നടത്തുകയും ചെയ്തതോടെ വി.ടി. ബൽറാം കോൺഗ്രസിന്റെ സോഷ്യൽ മീഡിയ ഇൻ-ചാർജ് സ്ഥാനത്ത് നിന്ന് മാറി. കോൺഗ്രസിന്റെ ഡിജിറ്റൽ മീഡിയ സെല്ലിന്റെ ചെയർമാനായിരുന്നു വി.ടി. ബൽറാം. കോൺഗ്രസിന്റെ സോഷ്യൽ മീഡിയ വിഭാഗം ഉടൻ പുനഃസംഘടിപ്പിക്കുമെന്നും ബൽറാം സ്ഥാനമൊഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു.

ബിഹാർ പോസ്റ്റ് വിഷയത്തിൽ ജാഗ്രതയും കരുതലും കുറവായിരുന്നു എന്നും സണ്ണി ജോസഫ് പരാമർശിച്ചു. ബീഹാര്‍ പോസ്റ്റ് വിഷയത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ എഐസിസി ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു. ബീഹാറിലെ പൊതുജനവികാരം വ്രണപ്പെടുത്തിയെന്ന് ഇന്ത്യ സഖ്യത്തിലെ മറ്റൊരു പ്രമുഖ നേതാവായ തേജസ്വി യാദവും ആരോപിച്ചിരുന്നു.

Leave a Comment

More News