ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ആര്‍ ബിന്ദുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; എല്ലാ പൊതുപരിപാടികളിൽ നിന്നും വിട്ടു നില്‍ക്കുകയാണെന്ന് ഫെയ്സ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ സെപ്റ്റംബർ 6 മുതൽ എല്ലാ പൊതു പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ആർ ബിന്ദു പറഞ്ഞു.

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനാൽ തൃശ്ശൂരിന്റെ സ്വന്തം പുലിക്കളി ഉത്സവത്തിൽ പങ്കെടുക്കാൻ കഴിയാത്തതിൽ മന്ത്രി ദുഃഖം പ്രകടിപ്പിച്ചു. തൃശ്ശൂരിലെ എല്ലാ പുലികള്‍ക്കും, പുലിക്കളി ഗ്രൂപ്പുകൾക്കും മന്ത്രി ആശംസകൾ നേർന്നു. രണ്ട് ദിവസം കൂടി ചികിത്സ തുടരേണ്ടി വരുമെന്നതിനാൽ പൊതുപരിപാടികളിൽ പങ്കെടുക്കാൻ കഴിയില്ലെന്നും ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ മന്ത്രി അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

അസുഖബാധിതയായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിനാൽ സെപ്റ്റംബർ 06 മുതൽ പൊതു പരിപാടികളിൽ പങ്കെടുക്കാൻ സാധിക്കാതെ വന്നിരിക്കുകയാണ്. ഇപ്പോഴും ആശുപത്രിയിൽ തന്നെ ചികിത്സ തുടരുന്നതിനാൽ തൃശ്ശൂരിന്റെ സ്വന്തം പുലിക്കളി ആഘോഷത്തിലും പങ്കെടുക്കാൻ പറ്റാത്ത സാഹചര്യമാണുള്ളത്.

എങ്കിലും തൃശ്ശൂരിലെ മുഴുവൻ പുലികൾക്കും, പുലിക്കളി സംഘങ്ങൾക്കും ആശംസകൾ നേരുന്നു.

ഇനിയും രണ്ടു ദിവസത്തേക്ക് കൂടി ചികിത്സ തുടരേണ്ടതിനാൽ പരിപാടികളിൽ പങ്കെടുക്കാൻ കഴിയില്ല എന്ന വിവരം കൂടി അറിയിക്കുന്നു.

Leave a Comment

More News