ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സ് നേടിയ വിദ്യാർത്ഥി കിടപ്പു മുറിയില്‍ തൂങ്ങി മരിച്ചു

കാസർഗോഡ്: ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സ് നേടിയ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. പടന്നക്കാട് കരുവളം കാരക്കുണ്ട് റോഡ്, ശ്രീനിലയത്തില്‍ ശ്രീഹരിയെ (21) യാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. പടന്നക്കാട് നെഹ്‌റു കോളേജിലെ വിദ്യാർത്ഥിയാണ് ശ്രീഹരി.

ഇന്നലെ രാത്രി ഏകദേശം 8 മണിയോടെയാണ് ശ്രീഹരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. നെഹ്‌റു കോളേജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥിയായിരുന്നു. നിര്‍ത്താതെ ഒരു മണിക്കൂറോളം ഒരു വിരലിൽ പുസ്തകം കറക്കി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് ശ്രീഹരി നേടിയിരുന്നു. മികച്ച കലാകാരനും കൂടിയായിരുന്നു. സംഭവത്തിൽ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു.

പവിത്രൻ അച്ചാംതുരുത്തിയാണ് പിതാവ്. അമ്മ: ശാന്തി

Leave a Comment

More News