എടത്വ വികസന സമിതി ഓണാഘോഷം സെപ്തംബര്‍ 20-ാം തീയതി

എടത്വ: എടത്വ വികസന സമിതി ഓണാഘോഷം സെപ്തംബര്‍ 20-ാം തീയതി രാവിലെ 11:00 മണിക്ക് എടത്വ പാഷൻസ് ഹോട്ടലിൽ നടക്കും. പ്രസിഡന്റ് ഐസക്ക് എഡ്വേർഡ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബിനു ഐസക്ക് രാജു ഉദ്ഘാടനം ചെയ്യും. എടത്വ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രേശ്മ ജോൺസൺ ഓണ സന്ദേശം നല്‍കും.

എടത്വയിലും സമീപ പ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായ സാഹചര്യത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എടത്വ വികസന സമതി എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.

പ്രസിഡന്റ് ഐസക്ക് എഡ്വേർഡ് അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഷാജി മാധവൻ, വൈസ് പ്രസിഡന്റ്‌മാരായ അഡ്വ. ഐസക്ക് രാജു, പിഡി. രമേശ്കുമാർ, ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി ഇടിക്കുള, ട്രഷറർ കുഞ്ഞുമോൻ പട്ടത്താനം, ടോമിച്ചന്‍ കളങ്ങര, സാബു മാത്യു കളത്തൂർ എന്നിവർ പ്രസംഗിച്ചു.

Leave a Comment

More News