സംസ്ഥാന സ്കൂൾ അവാർഡ് ജേതാവ് ഹാഷിം മാസ്റ്ററെ ഫ്രറ്റേണിറ്റി മൂവ്മെന്റ് ആദരിച്ചു

കെ.വി.സയ്യിദ് ഹാഷിം മാസ്റ്റർക്ക് ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആദരം ജില്ലാ പ്രസിഡന്റ് വി.ടി. എസ് ഉമർ തങ്ങൾ കൈമാറുന്നു

മലപ്പുറം: 2025 ലെ സംസ്ഥാന അധ്യാപക അവാർഡ്‌ ജേതാവ് മലപ്പുറം എ.യു.പി സ്കൂളിലെ കെ.വി.സയ്യിദ് ഹാഷിം മാസ്റ്റർക്ക് ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആദരം ജില്ലാ പ്രസിഡന്റ് വി.ടി.എസ് ഉമർ തങ്ങൾ കൈമാറി. പ്രൈമറി തലത്തിലെ വിദ്യാർത്ഥികളുടെ സമഗ്ര പുരോഗതിക്കായി ആവിഷ്കരിച്ച് നടപ്പിലാക്കായ പ്രവർത്തങ്ങളുടെ മികവിനാണ് സംസ്ഥാന അവാർഡ് ലഭിച്ചത്.

സമഗ്ര ശിക്ഷാ കേരളയിൽ ട്രൈനറായും പ്രവർത്തിച്ച് വരുന്ന ഹാഷിംമാസ്റ്റർ അധ്യാപനത്തിന്റെ ആദ്യനാൾ തൊട്ടെ വിദ്യാർത്ഥികളുടെയും സ്ഥാപനത്തിന്റെയും പൂരോഗതിക്കായി നടത്തി കൊണ്ടിരിക്കുന്ന ആത്മാർത്ഥമായ പരിശ്രമങ്ങൾക്കുളള അംഗീകാരം കൂടിയാണ് മാഷെ തേടിയെത്തിയിരിക്കുന്നതെന്ന് സ്കൂൾ പ്രധാനധ്യാപിക വി.അറീന ടീച്ചർ പറഞ്ഞു.

ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ: അമീൻ യാസിർ, കെ.പി. ഹാദീ ഹസ്സൻ , ജില്ലാ കമ്മിറ്റിയംഗം ഫായിസ്.കെ.എ,മണ്ഡലം വൈസ്പ്രസിഡന്റ് റമീസ് ഭരണിക്കൽ, എ. യു.പി.സ്‌കൂൾ പ്രധാനധ്യാപികരായ വി. റീന ടീച്ചർ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Comment

More News