
പാലക്കാട്: പേഴുങ്കര നൂർമഹലിൽ സംഘടിപ്പിച്ച പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ഫസ്ന മിയാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അദ്ധ്യക്ഷ ആയിരുന്ന പരിപാടിയിൽ ജില്ലാ വൈസ് പ്രസിഡന്റ് ഹാജറ ഇബ്രാഹിം സ്വാഗതവും ജില്ലാ വരണാധികാരി ഷഹീറ വല്ലപ്പുഴ നന്ദിയും പറഞ്ഞു. സെക്രട്ടറിമാരായ റുക്‌സാന സൈദലവി, സാബിറ ഹുസൈൻ എന്നിവർ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.
2025- 27 കാലയളവിലേക്കുള്ള ജില്ലാ സംഘടനാ തെരെഞ്ഞെടുപ്പിന് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സുലേഖ അസീസ്, സനീറ ബഷീർ എന്നിവർ നേതൃത്വം നൽകി. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെ.സി. നാസർ ആശംസകളർപ്പിച്ച് സംസാരിച്ചു.
ജൂലൈ 20 സ്ഥാപക ദിനത്തോടനുബന്ധിച്ച് നടത്തിയ രചനാ മത്സര വിജയികൾക്ക് സംസ്ഥാന ജനറൽ സെക്രട്ടറി ഉപഹാരങ്ങൾ നൽകി.
