സേവന പാതയിൽ മാതൃകയായി സി.ഐ.സി റയ്യാൻ സോൺ

വഹബ്-മൻഡാരിൻ ഓറിയൻ്റൽ ഹോട്ടൽ ജീവനക്കാരും സംഘാടകരും

ദോഹ: സെൻ്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) റയ്യാൻ സോൺ വളണ്ടിയർ വിഭാഗം വഹബ്-മൻഡാരിൻ ഓറിയൻ്റൽ ഹോട്ടൽ ജീവനക്കാർ, തെലങ്കാന വെൽഫെയർ അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെ നടത്തിയ വിവിധ ജനസേവന പ്രവർത്തനങ്ങൾ മാതൃകയായി.

കരാന, അബൂനഖ്ല, ജർയാൻ പ്രദേശങ്ങളിൽ താമസിക്കുന്ന തൊഴിലാളികൾക്ക് നൂറുകണക്കിന് ഭക്ഷണപ്പൊതികളും വസ്ത്രക്കിറ്റുകളും വിതരണം ചെയ്തു.

സി.ഐ.സി വളണ്ടിയർ ക്യാപ്റ്റൻ സിദ്ധീഖ് വേങ്ങര, റയ്യാൻ സോണൽ കമ്മിറ്റി അംഗം കെ.എച്ച് കുഞ്ഞുമുഹമ്മദ്, ജനസേവന വിങ്‌ എക്സിക്യൂട്ടീവ് അംഗങ്ങളായ താഹിർ, സാജിർ, ഹഫീസുള്ള കെ.വി, അബ്ദുല്ലത്തീഫ്, ഫഹദ്
തുടങ്ങിയവർ നേതൃത്വം നൽകി.

തെലങ്കാന വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ സംഘാടകരോടൊപ്പം

Leave a Comment

More News