വാക്കുതര്‍ക്കത്തിനിടെ മകന്‍ അമ്മയെ ആക്രമിച്ചു; കൊച്ചി കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലര്‍ക്ക് പരിക്കേറ്റു

കൊച്ചി: മകനുമായുള്ള വാക്കുതര്‍ക്കത്തിനിടെ മുൻ കൊച്ചി കോർപ്പറേഷൻ കൗൺസിലർ ഗ്രേസി ജോസഫിനെ മകൻ കുത്തി പരിക്കേല്പിച്ചു. ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. മകന്റെ കുത്തേറ്റ ഗ്രേസിയെ പരിക്കുകളോടെ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് ശേഷം ഗ്രേസിയുടെ മകൻ രക്ഷപ്പെട്ടതായി പോലീസ് പറയുന്നു.

ഗ്രേസിക്ക് കലൂരിൽ ഒരു കടയുണ്ട്. ഇവിടെ വെച്ചാണ് ഇവർ ആക്രമിക്കപ്പെട്ടത്. മകനും ഗ്രേസിയും തമ്മിൽ തർക്കമുണ്ടായതായും തർക്കത്തെത്തുടർന്ന് ഗ്രേസിയെ കത്തികൊണ്ട് കുത്തിയതായും റിപ്പോർട്ടുണ്ട്. സംഭവത്തിൽ എറണാകുളം ടൗൺ നോർത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

ഗ്രേസിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. 2015 നും 2020 നും ഇടയിൽ കതൃക്കടവ് ഡിവിഷനിൽ നിന്നുള്ള കോൺഗ്രസ് കൗൺസിലറായിരുന്നു ഗ്രേസി ജോസഫ്.

Leave a Comment

More News