എഡ്മിന്റൻ മഞ്ചാടി മലയാളം സ്കൂളിന്റെ പ്രവേശനോത്സവം ഗംഭീരമായി

എഡ്മിന്റൻ : മലയാളം മിഷനുമായി ചേർന്ന് പ്രവർത്തിക്കുന്ന എഡ്മിന്റനിലെ  മഞ്ചാടി മലയാളം  (ഹൈബ്രിഡ് ) സ്കൂളിന്റെ ഈ വർഷത്തെ പ്രവേശനോത്സവം ഭംഗിയായി  നടന്നു .  സ്കൂൾ കോർഡിനേറ്റർ  അമ്പിളി സാജു , പഠിതാക്കളെയും ,  മാതാപിതാക്കളേയും  സ്വാഗതം ചെയ്തുകൊണ്ട് , ഈവർഷത്തെ പഠ്യപദ്ധതിയെക്കുറിച്ചു വിശദീകരിച്ചു. മലയാളം മിഷൻ കാനഡ കോർഡിനേറ്റർ  ജോസഫ് ജോൺ കാൽഗറി ഇന്നത്തെ കാലത്ത്  മലയാളം പഠിച്ചിരിക്കേണ്ടതിനെക്കുറിച്ചു വിശദീകരിച്ചു.  സന്ധ്യ ദേവി ടീച്ചർ  ആശംസാ പ്രസംഗം നടത്തി. ഡോക്ടർ പി.വി ബൈജു സദസ്സിനു നന്ദി  രേഖപ്പെടുത്തി .

വാർത്ത : ജോസഫ് ജോൺ, കാൽഗറി

Leave a Comment

More News