നിശബ്ദ പ്രതിഷേധം: വാക്കുകളേക്കാൾ തീക്ഷ്ണമായ പ്രതിരോധം തീർത്ത് ജി.ഐ.ഒ മലപ്പുറം

മലപ്പുറം : ഇസ്രായേൽ വംശഹത്യക്കെതിരെ നിശബ്ദ പ്രതിരോധം തീർത്ത് ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ മലപ്പുറം ജില്ല. ഇസ്രായേലിന്റെ ക്രൂരത 700 ദിവസം പിന്നിടുമ്പോൾ മൗനമായി കൊണ്ട് മൗനിയായ ലോകത്തോടുള്ള പ്രതിഷേധം അറിയിച്ചു.

ഫലസ്തീനിൽ വസ്ത്രങ്ങളും ഐക്കണുകളും ഉപയോഗിച്ച് കുന്നുമ്മൽ മനോരമ സർക്കിളിലേക്ക് മലപ്പുറത്തിന്റെ പല ഭാഗങ്ങളിൽ നിന്നും എത്തി ഫലസ്തീനോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. ജി ഐ ഒ മലപ്പുറം ജില്ലാ സെക്രട്ടറി റിഫ ലൈസ്, സമിതി അംഗങ്ങൾ ഹന്ന, അഫ്‌ല അമൽ, റഹ്ഫ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

Leave a Comment

More News