കുറ്റക്കാരനാണെന്ന് തെളിയിക്കുന്നതുവരെ രാഹുല്‍ നിരപരാധിയാണെന്ന് നടി സീമ ജി നായർ

രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ എംഎൽഎയെ പിന്തുണച്ച് നടി സീമ ജി നായർ വീണ്ടും രംഗത്ത്. കുറ്റം തെളിയിക്കപ്പെടുന്നതുവരെ രാഹുൽ നിരപരാധിയാണെന്ന് സീമ ജി നായർ പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലാണ് നടി ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. സസ്‌പെൻഡ് ചെയ്യപ്പെട്ട രാഹുൽ നിയമസഭയിലെത്തിയ പശ്ചാത്തലത്തിലാണ് നടി ഫേസ്ബുക്കിൽ പുതിയ പോസ്റ്റ് പങ്കുവച്ചത്. രാഹുലിനെ പിന്തുണച്ച് നടി മുമ്പ് രംഗത്തെത്തിയിരുന്നു.

“വരുമോ, വരില്ലേ, വരാതിരിക്കില്ല, വരുമായിരിക്കും…. ഇനി വരുന്നിടത്തു വെച്ചു കാണാം അല്ലെ?….” എന്നെല്ലാം പറയുന്നത് ക്രിമിനല്‍ കുറ്റമാണോ എന്നാണ് സീമ ജി നായര്‍ ചോദിക്കുന്നത്. രാഹുല്‍ കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെടുന്നതുവരെ അദ്ദേഹം നിരപരാധിയാണെന്നും അവര്‍ പറയുന്നു. നിലവിൽ ഒരു പാർട്ടിയിലും അംഗമല്ലാത്തതിനാലും, പ്രാഥമിക അംഗം പോലുമല്ലാത്തതിനാലും രാഹുലിന് സ്വന്തമായി തീരുമാനമെടുക്കാമെന്നും അവര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചർച്ചകളും പ്രതിഷേധങ്ങളും കണ്ടപ്പോൾ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ചിലര്‍ ചേര്‍ന്ന് തേജോവധം ചെയ്തതാണ് ഓർമ്മ വരുന്നതെന്ന് സീമ നേരത്തെ പറഞ്ഞിരുന്നു. രാഹുലിനെതിരെ ഒരു പരാതിയും ഉണ്ടായിട്ടില്ലെന്ന് നടി ചൂണ്ടിക്കാട്ടി. ഒരാള്‍ക്ക് മാത്രമായി വഴി തെറ്റുകയില്ല, അങ്ങനെ സംഭവിച്ചാല്‍ തന്നെ അതിന് രണ്ടു പേരും ഉത്തരവാദികളായിരുക്കുമെന്നും നടി പറഞ്ഞു. തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ, രണ്ടുപേരും അതിൽ തുല്യ പങ്കാളികളാണ്. പിന്നെ എങ്ങനെയാണ് ഒരു പക്ഷത്തെ മാത്രം അതിന് കുറ്റപ്പെടുത്താൻ കഴിയുക എന്ന് സീമ നേരത്തെ ചോദിച്ചിരുന്നു.

Leave a Comment

More News