കെ‌എസ്‌ആര്‍‌ടി‌സി സ്വിഫ്റ്റ് ബസ് അപകടം; 28 പേര്‍ക്ക് പരിക്കേറ്റു; 9 പേരുടെ നില ഗുരുതരം

ആലപ്പുഴ: കോയമ്പത്തൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ചേർത്തലയിൽ ദേശീയ പാതയിലെ അടിപ്പാതയിലേക്ക് ഇടിച്ചുകയറി 28 പേർക്ക് പരിക്കേറ്റു. ഇതിൽ ഒമ്പത് പേരുടെ നില ഗുരുതരമാണ്. ചൊവ്വാഴ്ച പുലർച്ചെ നാല് മണിയോടെയാണ് അപകടം.

ചേർത്തല പോലീസ് സ്റ്റേഷൻ പരിധിയിൽ ദേശീയപാതയുടെ ഭാഗമായ അണ്ടർപാസ് നിർമ്മിക്കുന്നതിനായി സ്ഥാപിച്ച വയറുകളിൽ ബസ് ഇടിച്ചാണ് അപകടം സംഭവിച്ചത്. ചേർത്തലയിൽ നിന്ന് ഫയർഫോഴ്‌സ് എത്തി ബസ് മുറിച്ചു മാറ്റി ഡ്രൈവർ ശ്രീരാജിനെയും കണ്ടക്ടർ സുജിത്തിനെയും പുറത്തെടുത്തു. ഇവരുടെ പരിക്കുകൾ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വാഹനങ്ങൾ വഴിതിരിച്ചുവിടാനുള്ള സിഗ്നൽ കാണാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Leave a Comment

More News