ഇന്നത്തെ രാശിഫലം (18-09-2025 വ്യാഴം)

ചിങ്ങം: എല്ലായിടത്തുനിന്നും പുകഴ്ത്തലുകളും അഭിനന്ദനങ്ങളും ലഭിക്കും. ഒരുപക്ഷേ പൂർണ്ണമായും സന്തോഷവാനല്ലായിരിക്കാം. നിങ്ങളെ അലട്ടുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കണ്ടെത്തും. വ്യക്തിപരമായ നഷ്‌ടങ്ങളിൽ വികാരാധീനനായേക്കാം.

കന്നി: മുഴുവന്‍ ശ്രദ്ധയും വ്യക്തിജീവിതം അപഹരിക്കും. ചിന്തകൾ അവയെ ചുറ്റിപറ്റിത്തന്നെ നിറഞ്ഞിരിക്കും. ബിസിനസ്സുകാർ വളരെ ശ്രദ്ധാലുക്കളായിരിക്കണം. വൈകുന്നേരം ആയാസരഹിതമായ കുറച്ച് സമയം ലഭിച്ചേക്കാം. ആരാധനാസ്ഥലങ്ങൾ സന്ദർശിക്കാൻ സാധ്യതയുണ്ട്.

തുലാം: പലതരത്തിലുള്ള മാനസികാവസ്ഥയിലായിരിക്കും. മനസ്സിന്‍റെ കലുഷിതാവസ്ഥ വൈകുന്നേരം വരെ നിലനിന്നേക്കാം. എന്നാൽ വൈകുന്നേരം അവസാനമാകുമ്പോഴേക്കും സന്തോഷകരമായ സർപ്രൈസുകൾ ലഭിക്കുന്നതാണ്. ഏറ്റവും നല്ലത് പ്രതീക്ഷിക്കുമ്പോൾ തന്നെ ഏറ്റവും മോശമായത് സംഭവിച്ചേക്കാമെന്ന് കരുതിയിരിക്കുകയും വേണം.

വൃശ്ചികം: പെരുമാറ്റം ഒരു മാന്ത്രികവലയം ഉണ്ടാക്കുകയും ചുറ്റുമുള്ളവരിൽ അത് മതിപ്പുളവാക്കുകയും ചെയ്യും. വികാരങ്ങൾ എന്നത്തേതിലും കൂടുതൽ പ്രകടിപ്പിച്ചേക്കാം. തൊഴിലുമായി ബന്ധപ്പെടുത്തിയാൽ, ഏറ്റവും ഉത്സാഹത്തോടെ പ്രവർത്തിക്കും. പുതിയ പദ്ധതികൾ വരെ തുടങ്ങിയേക്കാവുന്നതുമാണ്. നിങ്ങളുടെ സമയം വരുന്നതിനായി കരുതിയിരിക്കുക.

ധനു: കൂടുതൽ ജാഗ്രതപാലിക്കുക്ക. വികാരങ്ങൾ മനസ്സിനെ ഭരിച്ചേക്കാം. അത് തീരുമാനശക്തിയെ തടസ്സപ്പെടുത്തിയേക്കാം. അതിനാൽ ഇന്ന് പുതിയ പദ്ധതികൾ ഏറ്റെടുക്കുന്നത് ഒഴിവാക്കുക. കയ്പേറിയ മാനസികാവസ്ഥയും നാവും പ്രശ്‌നങ്ങൾ ക്ഷണിച്ചു വരുത്തിയേക്കാം. അതിനാൽ ശ്രദ്ധിക്കുക. സംയമനം പാലിക്കുക. നിഷേധാത്മകമായി പ്രതികരിക്കാതിരിക്കാൻ നിഷേധാത്മക വികാരങ്ങളിൽ നിന്ന് അകന്നു നിൽക്കുക.

മകരം: മനോവികാരങ്ങളുടെ നിയന്ത്രണത്തിൽ വികാരപരമായി ജീവിക്കുന്ന വിഡ്ഡികളെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ടാവും. ഒരിക്കലും അവരിൽ ഒരാളാവാൻ നിങ്ങൾ ശ്രമിക്കരുത്. അത് ശ്രമകരമായ ഒന്നായി തോന്നിയാൽ, കുറഞ്ഞപക്ഷം അങ്ങനെയുള്ള ആളല്ലെന്ന് അഭിനയിക്കുകയെങ്കിലും ചെയ്യുക. കാരണം, മനോവികാരങ്ങൾക്കനുസരിച്ച് മുൻപോട്ട് പോയാൽ അത് അധഃപതനത്തിന് വഴിയൊരുക്കും. മറ്റൊരുതരത്തിൽ പറഞ്ഞാൽ, വികാരങ്ങൾ വിജയപാതയിൽ തടസ്സമായി മാറും. അവസരവാദികൾക്ക് അത്ര വേഗം കീഴ്പ്പെടുത്താൻ കഴിയില്ല എന്ന് മനസ്സിലാക്കിക്കൊടുത്ത്, നിർവികാരനായി നിലകൊള്ളുക എന്നതാണ് ഇതിനുള്ള പരിഹാരം.

കുംഭം: വ്യക്തിത്വത്തിന്‍റെ യുക്തിപരവും വികാരപരവുമായ ഭാവങ്ങളെ തുലനം ചെയ്‌ത് കൊണ്ടുപോകാൻ സാധിക്കും. തൊഴിലിൽ സന്തോഷം കണ്ടെത്താൻ സാധിക്കും. തന്നെയുമല്ല, വ്യക്തിജീവിതവും തൊഴിലും വിജയകരമായി ഒന്നിച്ച് കൊണ്ട് പോകാനും സാധിക്കും. സാമ്പത്തികമായി പറയത്തക്ക പ്രശ്‌നങ്ങളൊന്നും തന്നെ കാണുന്നില്ല. എന്നാൽ ചില നിസ്സാരമായ കാര്യങ്ങളിൽ ഒരുപക്ഷേ മനസ്സ് വിഷമിച്ചേക്കാം.

മീനം: നിരവധി പുതിയ വശങ്ങൾ കണ്ടെത്തുകയും കഴിവുകൾ വികസിപ്പിക്കുകയും ചെയ്യുമ്പോൾ സർഗ്ഗാത്മകത അക്ഷരാർത്ഥത്തിൽ ഭരിക്കും. എഴുത്ത്, സാഹിത്യം തുടങ്ങിയ സർഗ്ഗാത്മക പ്രവർത്തനങ്ങളിൽ ഏർപ്പെടുക. വളരെയധികം സ്നേഹം പ്രകടിപ്പിക്കുന്ന ദമ്പതികൾക്ക് പ്രണയിക്കാനും സ്നേഹം പങ്കിടാനും പറ്റിയ സമയമാണിത്. ഈ നിമിഷങ്ങളെ പിന്നീട് അഭിനന്ദിക്കും. കോപം ശ്രദ്ധാപൂർവ്വം നിയന്ത്രിക്കുക, അല്ലാത്തപക്ഷം ഒരു മോശം ദിവസം ഉണ്ടായേക്കാം.

മേടം: അത്ര നല്ല ദിവസമായിരിക്കില്ല; അതിനാൽ ശാന്തതയോടും ജാഗ്രതയോടും കൂടെ അതിനെ കടന്നുപോകാൻ അനുവദിക്കുക. കൂടുതൽ വൈകാരികമായി ഇടപെടുന്നതിനാൽ എളുപ്പത്തിൽ പരിക്കേൽക്കാൻ സാധ്യതയുണ്ട്. അതിനാൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. അമ്മയുടെ ആരോഗ്യവും മറ്റ് നിർണായക കാര്യങ്ങളും ആകുലരാക്കിയേക്കാം. അജ്ഞാതമായ ജലാശയങ്ങൾ അപകടകരമായേക്കാം. അതിനാൽ സൂക്ഷിക്കുക. അന്തസ്സിനെ അപകടത്തിലാക്കുന്ന ഒന്നും തന്നെ ഇന്ന് ചെയ്യരുത്.

ഇടവം: വേവലാതികളുടെ മാറാപ്പുകൾ ഉപേക്ഷിച്ച് ഉന്മേഷവാനായി ദിവസം വിശിഷ്‌ടമാക്കുക! സർഗ്ഗാത്മക നിറവിലാണ്. മാത്രമല്ല സാഹിത്യത്തോടുള്ള ചായ്‌വ് വർദ്ധിക്കുകയും ചെയ്യും. അമ്മയുമായുള്ള ഓജസ്സുള്ള സംഭാഷണം അമ്മയോട് ചേർന്നുനിൽക്കാൻ സഹായിക്കും. പാചകസംബന്ധമായ ആനന്ദവും സന്തോഷകരമായ യാത്രയും കൂടെയുണ്ട്. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും സാമ്പത്തികവും, കുടുംബപരവുമായ കാര്യങ്ങൾ പരിശോധിക്കാനും സമയമായിരിക്കുന്നു. നല്ലതുവരട്ടെ!

മിഥുനം: ആളുകൾ ഒരുപാട് പ്രതീക്ഷിക്കും. എന്നാൽ ആ പ്രതീക്ഷികൾക്കനുസരിച്ച് പ്രവർത്തിക്കുന്നത് നിങ്ങളെ സമ്മർദ്ദത്തിലാക്കിയേക്കാം. എന്നിരുന്നാലും ഓരോ ആവശ്യങ്ങളും സാധിക്കത്തക്ക വിധത്തിൽ ചിന്തിച്ച് ഒരു വഴി കണ്ടെത്താൻ നിങ്ങൾക്ക് സാധിക്കും. ആളുകൾ നവീന ആശയങ്ങളിലും ബുദ്ധിശക്തിയിലും പ്രശംസിക്കും.

കര്‍ക്കടകം: മാറ്റങ്ങൾ ഉടൻ കാണും. സ്വയം നിരീക്ഷിക്കുന്നത് നല്ലതാണ്. ശാന്തതയോടും, ക്ഷമയോടുമിരിക്കുക. സാഹചര്യങ്ങളിൽ വന്ന മാറ്റങ്ങളോട് പൊരുത്തപ്പെട്ടാൽ, ജോലി കുറച്ച് കൂടി എളുപ്പമാകും. തമാശയിലൂടെയും നേരമ്പോക്കുകളിലൂടെയും വിജയം നേടാം.

Leave a Comment

More News