അണക്കെട്ട് നിർമ്മാണം ഉടൻ ആരംഭിക്കും; സിന്ധു നദിയിലെ ജലം ഇന്ത്യയിൽ തന്നെ തുടരും: കേന്ദ്രമന്ത്രി മനോഹർ ലാൽ

ന്യൂഡൽഹി: പാക്കിസ്താനുമായുള്ള സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവച്ചത് അടുത്ത ഒന്നര വർഷത്തിനുള്ളിൽ ഡൽഹി, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിലേക്ക് മതിയായ ജലവിതരണം ഉറപ്പാക്കാനാണെന്ന് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി മനോഹർ ലാൽ പറഞ്ഞു.

ഡൽഹിയുടെ പുതിയ ഡ്രെയിനേജ് മാസ്റ്റർ പ്ലാനിന്റെ അനാച്ഛാദന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മനോഹർ ലാൽ. സിന്ധു ജല കരാർ പ്രകാരം ഇന്ത്യയുടെ വെള്ളം മുമ്പ് പാക്കിസ്താനിലേക്ക് പോയിരുന്നു, എന്നാൽ ഇപ്പോൾ അത് ഇന്ത്യയില്‍ ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത ഒന്നര വർഷത്തിനുള്ളിൽ ഈ വെള്ളം ഡൽഹി, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിൽ ലഭ്യമാകും.

മൺസൂൺ കാലത്ത് ഹിമാചൽ പ്രദേശിൽ നിന്ന് അധിക ജലം എത്തുമ്പോൾ, ഹാത്നി കുണ്ഡ് ബാരേജിൽ നിന്ന് യമുനയിലേക്ക് വെള്ളം തുറന്നുവിടേണ്ടത് അത്യാവശ്യമാണെന്നും, അല്ലാത്തപക്ഷം, ബാരേജ് തകരുകയും ഡൽഹിയിൽ വെള്ളപ്പൊക്കം ഉണ്ടാകുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇത് പരിഹരിക്കുന്നതിനായി, ഹാത്നി കുണ്ഡ് ബാരേജിന് സമീപം ഒരു അണക്കെട്ട് നിർമ്മിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ പണി ഉടൻ ആരംഭിക്കും.

യമുന വൃത്തിയാക്കുന്നതിനും ജലപ്രതിസന്ധി പരിഹരിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. ഹിമാചൽ പ്രദേശിലെ രേണുക അണക്കെട്ട് പദ്ധതി, ഉത്തരാഖണ്ഡിലെ ലഖ്‌വാർ അണക്കെട്ട് പദ്ധതി, ഉത്തരാഖണ്ഡിലെയും ഹിമാചൽ പ്രദേശിലെയും കിഷൗ അണക്കെട്ട് പദ്ധതി എന്നിവയുടെ പൂർത്തീകരണം ഡൽഹിക്ക് ആവശ്യമായ വെള്ളം നൽകും.

 

Leave a Comment

More News