എന്തിനു നിങ്ങൾ ട്രംപിനെ കുറ്റപ്പെടുത്തുന്നു?, ട്രംപ് ആണ് യഥാർത്ഥ രാജ്യ സ്നേഹി: എബി മക്കപ്പുഴ

ഇന്ത്യയിൽ ജനിച്ചു വളന്ന ഞാൻ ഇമിഗ്രന്റ് ആയി വരികയും പിന്നീട് അമേരിക്കൻ പൗരത്വം സ്വീകരിക്കുകയും ചെയ്ത ഒരുവനാണ്. ഇപ്പോൾ ഞാൻ അമേരിക്കയിലെ നിയമം അനുസരിച്ചു ജോലി ചെയ്തു വരുന്നു.

30 വർഷം മുൻപ് ഞൻ ജോലിക്കു പ്രവേശിക്കുമ്പോൾ $4.50 ആയിരുന്നു മണിക്കൂറിൽ കിട്ടുന്ന വേതനം. പോസ്റ്റ് ഗ്രാഡുവേഷൻ കഴിഞ്ഞു ഇവിടെ എത്തിയപ്പോൾ അമേരിക്കക്കരെ പോലെ ഇംഗ്ലീഷ് സംസാരിക്കുവാനുള്ള വൈദഗ്ദ്ധ്യം ഇല്ലാഞ്ഞതിനാൽ ഒരു കമ്പനിയിലാണ് ജോലി തരപ്പെട്ടത്.

ഞാൻ എന്റെ പിറന്ന മണ്ണിനെ സ്നേഹിക്കുന്നു എന്നത് സത്യം. എങ്കിൽ ഇപ്പോൾ ഞാൻ സ്നേഹിക്കുന്നത് അമേരിക്കയെ ആണ്. അമേരിക്കയുടെ പൗരത്വം സ്വീകരിച്ച എനിക്ക് അമേരിക്കയുടെ നിയമങ്ങൾ അനുസരിച്ചു മാത്രമേ ജീവിക്കാനാവൂ. എനിക്ക് അതാകുന്നില്ലെങ്കിൽ അമേരിക്കൻ പൗരത്വം ഉപേക്ഷിച്ചു മടങ്ങിപോകുവാൻ നിയമ തടസങ്ങളൊന്നും ഇല്ല. നിയമം അനുസരിച്ചു നടക്കുന്നവർക്ക് ഈ രാജ്യം സ്വർഗ്ഗ തുല്യമാണ്.

മൂന്നു കൈകുഞ്ഞുങ്ങളുമായി എത്തിയ എനിക്ക് ശരിയായ ജീവിതം കാട്ടി തന്നത് അമേരിക്കയാണ്. കേരളത്തിൽ തുടർന്ന് ജീവിച്ചിരുന്നെങ്കിൽ രാഷ്ട്രീയത്തിൽ കളിച്ചു ജീവിതം പാഴായി പോകേണ്ട ഒരുവനായി മാറുമായിരുന്നു ഞാൻ.

ദൈവനിയുക്തമായ ഒരു പ്രവാസ യാത്ര ആയിരുന്നു എനിക്ക് 30 വർഷം മുൻപ് ലഭിച്ചത്. ഇവിടെ എത്തിയപ്പോൾ എനിക്ക് അമേരിക്കയിൽ ജീവിക്കാൻ സാധിക്കുമോ എന്ന് ഭയമായിരുന്നു. അഞ്ചു വയസ്സ് 3 വയസ്സ് രണ്ടു വയസ്സ് പ്രായമേറിയ മൂന്നു പൊടികുഞ്ഞുങ്ങളുമായി എത്തിയ ഞങ്ങൾക്ക് അമേരിക്കൻ ജീവിതം ഒരു സ്വപ്നം മാത്രമായിരുന്നു. പക്ഷെ പ്രതീക്ഷകൾ വിട്ടില്ല. മുന്നോട്ടു ജീവിക്കുവാനുള്ള ആരോഗ്യവും മനസ്സും ദൈവം ദാനമായി നൽകി. എത്തിയ രണ്ടു വർഷക്കാലം ഭാര്യ ജോലിക്കു പോകുവാൻ കഴിഞ്ഞില്ല കാരണം ബേബി സിറ്റിംഗ്.

നാട്ടിൽ ഉണ് കഴിഞ്ഞു ഉച്ച സമയത്തു മൂന്നു മണിക്കൂർ ഉറങ്ങുന്ന ശീലം ഉണ്ടായിരുന്നു. രാത്രി ഒൻപതു മണിക്ക് ഉറങ്ങാൻ കിടന്നാൽ രാവിലെ 8 , 9 മണിക്ക് ഉണരും. ദിവസത്തിന്റെ 24 മണിക്കൂറിൽ 15 മണിക്കൂർ ഉറങ്ങി ശീലിച്ച എനിക്ക് ആ ശീലം ഒക്കെ ഉപേക്ഷിക്കേണ്ടി വന്നു.

ജീവിക്കൻ വേണ്ടി രാത്രി പകലാക്കി മാറ്റി. നാട്ടിൽ 15 മണിക്കൂർ ഉറക്കം ശീലിച്ച ഞാൻ അമേരിക്കയിൽ എത്തിയപ്പോൾ 15 മണിക്കൂറിലധികം ജോലി ചെയ്തു കുടുംബം പോറ്റി.

മൂന്നു മക്കളും സ്കൂൾ കോളേജ് വിദ്യാഭ്യാസത്തിൽ ഉന്നത നിലവാരം നിലനിർത്തി. അച്ഛനമ്മമാരുടെ വിശ്രമമില്ലാത്ത ജീവിതം അവർ മനസ്സിലാക്കി. അവർ ഉന്നത ലക്ഷ്യത്തോടു അവർ പഠിച്ചു. രണ്ടു പേർ ഡോക്ടറേറ്റ് എടുത്തു. ഒരാൾ അക്കൗണ്ടിൽ ഇരട്ട മാസ്റ്റർ ബിരുദം സമ്പാദിച്ചു. സ്കൂൾ വിദ്യാഭ്യാസം തികച്ചും ഫ്രീ ആയിരുന്നു. എങ്കിൽ മൂന്നു പേരും ഒരേ സമയം കോളേജ് വിദ്യഭ്യാസം ആരംഭിക്കുമ്പോൾ ഞങ്ങളുടെ മനസ്സു പതറി. പക്ഷെ അവർക്കു വേണ്ട വിദ്യഭ്യാസ ചെലവ് സ്റ്റുഡന്റസ് ലോൺ ആയി ഈ രാജ്യം അനുവദിച്ചു തന്നു. ജോലി കിട്ടുമ്പോൾ തിരികെ നല്‍കണമെന്ന വ്യവസ്ഥയിൽ. മക്കളുടെ നല്ല ഭാവി കാട്ടി തന്നത് അമേരിക്ക എന്ന രാജ്യമാണ്. കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്ന അമേരിക്കയിലെ നിയമങ്ങളാണ്.

ക്ലേശകരമായ ജീവിതം നയിച്ചു മക്കളുടെ നല്ല ജീവിതം കാണാൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾക്ക് ഹൃദയ വേദനയുണ്ടക്കുന്ന സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. ലക്ഷങ്ങൾ ലോണെടുത്തു പഠിച്ചു ജോലിക്കുവേണ്ടി അപേക്ഷിക്കുമ്പോൾ എച് വൺ വിസയുമായി അന്യരാജ്യത്തു നിന്നും എത്തുന്ന വ്യാജ ഡിഗ്രികാർ നുഴഞ്ഞു കയറുന്നതു തികച്ചും പ്രതീക്ഷാർഹമാണ്‌. 5000 മുതൽ 20000 രൂപ വരെ കൊടുത്തു വാങ്ങിയ വ്യാജ ഡിഗ്രിയുമായി അമേരിക്കയിൽ ജോലി നോക്കുന്ന ആയിരക്കണക്കിന് ആൾക്കാർ ഇവിടെ ഉണ്ട്. പ്രതിവർഷം ഒന്നര ലക്ഷത്തിലധികം വേതനം വാങ്ങി സുഭിക്ഷമായി ജീവിക്കുന്നവർ.

ലക്ഷങ്ങൾ ലോൺ എടുത്തു ഇവിടെ പഠിച്ചു തൊഴിലിനു വേണ്ടി അലയുമ്പോൾ പിൻവാതിലിലൂടെ ജോലിക്കു കയറി പറ്റുന്ന ഇത്തരക്കാരെ വരുതിയിൽ കൊണ്ട് വരുവാൻ അമേരിക്കൻ പ്രസിഡന്റ് കൊണ്ടു വരുന്ന എല്ലാ നിയമങ്ങളും സ്വാഗതാർഹമാണ്.
അമേരിക്കൻ ജനതയെ സ്നേഹിക്കുന്ന രാജ്യസ്‌നേഹി ആണ് പ്രസിഡണ്ട് ട്രംപ്. ലോകം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ രാജ്യ സ്‌നേഹി.

5 Thoughts to “എന്തിനു നിങ്ങൾ ട്രംപിനെ കുറ്റപ്പെടുത്തുന്നു?, ട്രംപ് ആണ് യഥാർത്ഥ രാജ്യ സ്നേഹി: എബി മക്കപ്പുഴ”

  1. രാജ്യസ്നേഹിയുടെ നിര്‍‌വ്വചനം എന്താണെന്നറിയാതെയുള്ള ഇത്തരം അഭിപ്രായങ്ങള്‍ കണ്ണടച്ച് ഇരുട്ടാക്കുന്നതിനു തുല്യമാണ്.

  2. ഇതൊരു പുതിയ അറിവാണല്ലോ. എച്ച്1ബി വിസ നിയന്ത്രണം ഏര്‍പ്പെടുത്തിയതു കൊണ്ടാണോ ട്രം‌പിനെ ‘യഥാര്‍ത്ഥ രാജ്യസ്നേഹി’ എന്ന പട്ടം ചാര്‍ത്തിക്കൊടുത്തത്? ഈ വിസ നിയന്ത്രണം അമേരിക്കയില്‍ നേരത്തേ ഏര്‍പ്പെടുത്തേണ്ടതായിരുന്നു. കാരണം, അമേരിക്കയില്‍ ഭീമമായ കോളേജ് ഫീസ് നല്‍കാന്‍ നിവൃത്തിയില്ലാതെ ബാങ്ക് ലോണ്‍ എടുത്ത് പഠിച്ച കുട്ടികള്‍ ഒരു ജോലിക്കു വേണ്ടി നെട്ടോട്ടമോടുമ്പോഴാണ് ഇന്ത്യയില്‍ നിന്നും മറ്റു വിദേശ രാജ്യങ്ങളില്‍ നിന്നുമൊക്കെ ‘ചുളു’വില്‍ അമേരിക്കയിലെത്തി ഇവിടെ പഠിച്ച കുട്ടികളില്‍ നിന്ന് ജോലി തട്ടിയെടുത്തിരുന്നത്. അതിന് ഈ വൈകിയ വേളയിലെങ്കിലും അറുതി വരുത്തിയതിന് ട്രം‌പിന് ഹാറ്റ്സ് ഓഫ്…. എന്നാല്‍, അത് ‘രാജ്യ സ്നേഹി’ എന്ന പട്ടം നല്‍കാന്‍ മാത്രമുള്ള മാനദണ്ഡമല്ല.

  3. അമേരിക്കയില്‍ മക്കളെ പഠിപ്പിച്ച് വളര്‍ത്തി വലുതാക്കി, കഷ്ടപ്പാടുകള്‍ സഹിച്ച് അവരെ കോളേജിലേക്കയച്ച് നല്ല വിദ്യാഭ്യാസം കൊടുത്ത ഒരു പിതാവിന്റെ രോദനം മനസ്സിലാകും. എന്നാല്‍, എച്ച്1 ബി വിസാ നിയന്ത്രണം ഏര്‍പ്പെടുത്തിയത് ഏതൊരു ഭരണാധികാരിക്കും ‘രാജ്യ സ്നേഹി’ പദവി കൊടുക്കാന്‍ മാത്രമുള്ള മാനദണ്ഡമല്ല. .. മറ്റു പല ഘടകങ്ങളുമുണ്ട്. ലേഖകന്‍ അതേക്കുറിച്ച് ഒരു ഗൃഹപാഠം നടത്തുന്നത് നന്നായിരിക്കും.

  4. അതെയോ? എങ്കില്‍ പിന്നെ അങ്ങേര് തീര്‍ച്ചയായും നോബേല്‍ സമ്മാനത്തിന് അര്‍ഹന്‍ തന്നെ… മറ്റു രാജ്യങ്ങളെ ആക്രമിക്കുകയും, ആക്രമിക്കുന്നവര്‍ക്ക് ഒത്താശ ചെയ്യുകയും, അവര്‍ക്ക് ആവശ്യമായ ആയുധങ്ങള്‍ നല്‍കുകയും, മാരകായുധങ്ങള്‍ നിര്‍മ്മിച്ച് അതു വിറ്റ് കാശാക്കുകയും ചെയ്യുന്ന ഒരു വ്യക്തിയെ രാജ്യസ്നേഹി എന്നു വിളിക്കുന്നവര്‍ക്ക് എന്തോ കുഴപ്പമുണ്ട്…. ഇപ്പോള്‍ അഫ്ഗാനിസ്ഥാനിലെ ഒരു വിമാനത്താവളം പിടിച്ചെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്… തീര്‍ച്ചയായും ട്രം‌പ് രാജ്യസ്നേഹിതന്നെ… മാത്രമല്ല, സമാധാന ദൂതനുമാണ്. നോബേല്‍ സമ്മാനം തീര്‍ച്ചയായും ഉറപ്പ്

  5. ഇന്ത്യയില്‍ നരേന്ദ്ര മോദി-അമിത് ഷാ-സംഘ്‌പരിവാര്‍ കൂട്ടുകെട്ട് അമേരിക്കയില്‍ ഇപ്പോള്‍ നടക്കുന്ന ഭരണം പോലെയാണ്. അവരെ ആര് വിമര്‍ശിക്കുന്നുവോ അവരെ ‘രാജ്യദ്രോഹികളായി’ മുദ്രകുത്തി അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുക… അങ്ങനെ എത്രയോ നിരപരാധികളെ അവര്‍ ജയിലിലടയ്ക്കുകയും അവരെ കാലപുരിക്ക് അയക്കുകയും ചെയ്തിരിക്കുന്നു. ഇപ്പോള്‍ അമേരിക്കയിലും സംഭവിക്കുന്നത് അതു തന്നെയല്ലേ? ലേഖകന്‍ വാര്‍ത്തകളൊക്കെ ഒന്ന് കാണണം, വായിക്കണം. അപ്പോള്‍ മനസ്സിലാകും ഒരു രാജ്യസ്നേഹിയ്ക്കു വേണ്ട ക്വാളിഫിക്കേഷന്‍ എന്താണെന്ന്.

Leave a Comment

More News