ഒക്‌ലഹോമ: പുതുപ്പള്ളി ഓതറ കുടുംബാഗം ഒ.പി. തോമസ് (ജോസ് 72) ഒക്‌ലഹോമയിൽ നിര്യാതനായി. ഭാര്യ ആലീസ് പയ്യപ്പാടി പുത്തൻപറമ്പിൽ കുടുംബാഗമാണ്.
മക്കൾ: ജയ്സൻ, ജെയ്മി.
മരുമകൻ: ഗാവിൻ
സെപ്തംബര്‍ 25 വ്യാഴാഴ്ച വൈകീട്ട് 4:00 മണി മുതല്‍ രാത്രി 8:00 മണി വരെ ഇൻഗ്രാം സ്മിത്ത് ഫ്യൂണറൽ ഹോമിൽ (201 E Main St, Yukon, OK) പൊതു ദർശനവും, സെപ്തംബര്‍ 26 വെള്ളിയാഴ്ച വൈകീട്ട് 6 മുതൽ 9 വരെ ഇന്റർനാഷണൽ പെന്തക്കോസ് അസംബ്ലി സഭയിൽ മെമ്മോറിയൽ സർവീസും ഉണ്ടായിരിക്കും.
സംസ്ക്കാര ശുശ്രൂഷ സെപ്തംബര്‍ 27 ശനിയാഴ്ച രാവിലെ 9:00 മണിക്ക് ഇന്റർനാഷണൽ പെന്തക്കോസ്തൽ അസംബ്ലി സഭയിൽ (12221 Park Ave, Yukon, OK 73099) ആരംഭിക്കുന്നതും, തുടർന്ന് ഉച്ചയ്ക്ക് 12.30 ന് യൂക്കോൺ സെമിത്തേരിയിൽ (660 Garth Brooks Blvd, Yukon, OK 73099) സംസ്ക്കാരം നടത്തപ്പെടുന്നതുമാണ്.
